തീയറ്ററില്‍ വന്‍ ബോംബ്; പക്ഷെ കത്രീന- വിജയ് സേതുപതി ചിത്രം മെറി ക്രിസ്മസ് രക്ഷപ്പെടും, കാരണം.!

By Web Team  |  First Published Jan 17, 2024, 8:07 PM IST

ഈ ചിത്രം ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂറും വിനയ് പഥക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 


മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശ്രീറാം രാഘവ് ഹിന്ദിയിലും തമിഴിലും ഒരേസമയം സംവിധാനം ചെയ്ത ചിത്രമാണ് മെറി ക്രിസ്മസ്. കത്രീന കൈഫ് വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം റിലീസ് ദിവസം 2.55 കോടി രൂപയാണ് നേടിയത്. അതായത് ബോളിവുഡ് പതിപ്പിൽ നിന്ന് 2.3 കോടി രൂപയും തമിഴ് പതിപ്പിൽ നിന്ന് 22 ലക്ഷം രൂപയും നേടി. ജനുവരി 12നാണ് ചിത്രം റിലീസായത്. 

ഈ ചിത്രം ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂറും വിനയ് പഥക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തമിഴ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങൾ മാറുന്നില്ലെങ്കിലും മറ്റ് കഥാപാത്രങ്ങള്‍ മാറ്റമുണ്ട്. തമിഴ് പതിപ്പിൽ രാധിക ശരത്കുമാറും ഷൺമുഖരാജും പ്രത്യക്ഷപ്പെടുന്നുണ്ട്. 

Latest Videos

ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച മെറി ക്രിസ്മസ് 1.3 കോടിയാണ് കളക്ട് ചെയ്തത്. ഇതോടെ ചിത്രത്തിന്‍റെ മൊത്തം ആഭ്യന്തര കളക്ഷന്‍ 12.68 കോടിയായി. അതേ സമയം ആഗോള ബോക്സോഫീസില്‍ ചിത്രം 16 കോടി നേടിയെന്നാണ് വിവരം. 

ചൊവ്വാഴ്ചത്തെ മെറി ക്രിസ്മസിന്‍റെ തീയറ്റര്‍ ഒക്യുപെൻസി ഹിന്ദിയില്‍ 10.25% ശതമാനാമാണ് തമിഴ് ഒക്യുപൻസി 26.04% ആണ്. ചിത്രത്തിന് 50 കോടിയില്‍ ഏറെ മുതല്‍മുടക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ ചിത്രം തീയറ്റര്‍ കളക്ഷന്‍ മൂലം ലാഭത്തിലാകില്ലെന്ന് ഉറപ്പാണ്. അതേ സമയം തീയറ്റര്‍ കളക്ഷന്‍ ചിത്രത്തെ ബാധിക്കില്ലെന്നാണ് വിവരം. 

ബോളിവുഡ് ഹംഗാമയുടെ 2023 ജൂലൈയിലെ റിപ്പോർട്ട് അനുസരിച്ച് മെറി ക്രിസ്മസിന്റെ ഹിന്ദിക്കും തമിഴിനുമുള്ള സ്ട്രീമിംഗ് അവകാശം റിലീസിന് മുമ്പ് തന്നെ നെറ്റ്ഫ്ലിക്സിന് 60 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും 60 കോടിയിലധികം വരുമാനം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് വച്ച് നോക്കിയാല്‍ ചിത്രം വലിയ നഷ്ടം ഉണ്ടാക്കില്ലെന്നാണ് വിവരം. 

ടിപ്സ് ഫിലിംസും മാച്ച് ബോക്സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്ധദുന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീറാം രാഘവ് ഒരുക്കുന്ന ചിത്രമാണ് മെറി ക്രിസ്മസ്. 

900 കോടി കളക്ഷന്‍ നേടിയ 'അനിമല്‍' കാര്യത്തില്‍ വന്‍ ട്വിസ്റ്റ്; നിര്‍മ്മാതാക്കള്‍ തമ്മില്‍ തല്ല് തുടങ്ങി.!

ഹനുമാന്‍ കത്തി കയറി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരത്തിന്‍റെ' എരിവ് പോയോ ; കളക്ഷനില്‍ വന്‍ ഇടിവ്.!

click me!