കാര്‍ത്തിയുടെ മെയ്യഴകൻ എങ്ങനെയുണ്ട്?, ചിത്രത്തിന്റെ ആദ്യ റിവ്യു പുറത്ത്

By Web TeamFirst Published Sep 22, 2024, 6:33 PM IST
Highlights

തമിഴിന്റെ കാര്‍ത്തി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ റിവ്യു.

തമിഴകത്തിന്റെ കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് മെയ്യഴകൻ. സംവിധാനം നിര്‍വഹിക്കുന്നത് പ്രേം കുമാറാണ്. അരവിന്ദ് സ്വാമിയും ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മെയ്യഴകന്റെ നിര്‍മാതാവുമായ സൂര്യ എന്താണ് പറഞ്ഞത് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കാര്‍ത്തി.

സിനിമ കണ്ട സൂര്യ വീട്ടിലേക്ക് വന്നപ്പോള്‍ ഭക്ഷണം കഴിക്കുകയായിരുന്നു കാര്‍ത്തി. തന്നെ അപ്പോള്‍ സൂര്യ കെട്ടിപ്പിടിച്ചുവെന്ന് പറയുന്നു കാര്‍ത്തി. പരുത്തിവീരൻ കണ്ടപ്പോഴാണ് സൂര്യ മുമ്പ് തന്നെ കെട്ടിപ്പിടിച്ചത്. എന്തായാലും മെയ്യഴകൻ സൂര്യക്ക് ഇഷ്‍ടപ്പെട്ട സിനിമയാണ് എന്നാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമായതെന്ന് പറയുന്നു നടൻ കാര്‍ത്തി.

Latest Videos

കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ കാര്‍ത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.

Read More: കളക്ഷൻ ഞെട്ടിച്ചു, കിഷ്‍കിന്ധാ കാണ്ഡം ഒടിടിക്ക് കടുത്ത മത്സരം, റെക്കോർഡ് തുകയ്‍ക്ക് സ്വന്തമാക്കി വമ്പൻ കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!