ഏഴ് വർഷങ്ങള്‍ക്ക് ശേഷം തട്ടകത്തിലേക്ക്; ആവേശം പങ്കുവച്ച് മേഘ്‌ന വിൻസെന്‍റ്

By Web Team  |  First Published Nov 27, 2024, 8:52 AM IST

ചന്ദനമഴ എന്ന പരമ്പരയിലെ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത


ചന്ദനമഴ എന്ന പരമ്പരയിലെ അമൃതയായിട്ട് തന്നെയാണ് ഇപ്പോഴും ആളുകള്‍ മേഘ്‌ന വിന്‍സെന്റിനെ കാണുന്നത്. അതിന് ശേഷം വ്യക്തി ജീവിതത്തിലും കരിയറിലും മേഘ്‌നയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്‌ന വിന്‍സന്റ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്‌ന. അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും സണ്‍ ടിവിയിലും എല്ലാം സജീവമായി. പക്ഷേ ഏഷ്യനെറ്റിലേക്ക് ഒരു തിരിച്ചുവരവുണ്ടായില്ല. എന്നാല്‍ ഇപ്പോഴിതാ ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മേഘ്‌ന വിന്‍സെന്റ് ഏഷ്യനെറ്റിലേക്ക് തിരിച്ചത്തുകയാണ്. ആ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നടിയുടെ പുതിയ വീഡിയോ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2 ല്‍ ഇനി മേഘ്‌ന വിന്‍സെന്റും ഉണ്ടാവും. കഥാപാത്രത്തിന് വേണ്ടി ദാവണി സെറ്റ് ചെയ്യുന്ന വിശേഷങ്ങളൊക്കെയാണ് അമ്മയ്‌ക്കൊപ്പമുള്ള പുതിയ വീഡിയോയില്‍ അമൃത പറയുന്നത്.

Latest Videos

ചന്ദനമഴ സീരിയല്‍ കഴിയുന്നതിന് മുന്‍പ് തന്നെ സീരിയലില്‍ നിന്ന് മേഘ്‌ന പിന്മാറിയിരുന്നു. മറ്റൊരു നടി പകരക്കാരിയായി വന്നുവെങ്കിലും പ്രേക്ഷക മനസില്‍ മേഘ്‌ന തന്നെയാണ് അമൃത. സാന്ത്വനം 2 ല്‍ മേഘ്‌നയുടെ കഥാപാത്രം എന്താണെന്നോ എങ്ങനെയാണെന്നോ പറഞ്ഞിട്ടില്ല. ദീപന്റെ ജോഡി ആയിട്ടാണ് മേഘ്‌ന എത്തുന്നത്. ദാവണിയില്‍ പ്രത്യക്ഷപ്പെടുന്ന മേഘ്‌നയെ ചിത്രങ്ങളില്‍ കാണാം. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റേതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഏറെ സജീവയായിരുന്നു. ഹൃദയം എന്ന സീരിയലിലും നടിയിപ്പോൾ അഭിനയിക്കുന്നുണ്ട്.

ALSO READ : ക്രിസ്റ്റോയുടെ സംഗീതം, ബുഡാപെസ്റ്റ് സ്കോറിംഗിന്‍റെ നിര്‍വ്വഹണം; 'സൂക്ഷ്‍മദര്‍ശിനി' തീം റെക്കോര്‍ഡിംഗ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!