രണ്ട് പതിറ്റാണ്ടിന് ശേഷമാണ് തെലുങ്ക് ചിത്രം റീ റിലീസ് ചെയ്യുന്നത്.
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് 'ഗുഡുംബ ശങ്കര്‍'. പവൻ കല്യാണായിരുന്നു ചിത്രത്തില്‍ നായകൻ. 'ഗുഡുംബ ശങ്കര്‍' റീ റിലീസാകുകയാണ്. പവൻ കല്യാണത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മീരാ ജാസ്‍മിൻ നായികയായ 'ഗുഡുംബ ശങ്കര്‍' രണ്ട് പതിറ്റാണ്ടിന് റീ റിലീസ് ചെയ്യുന്നത്.
സെപ്റ്റംബര്‍ രണ്ടിനാണ് താരത്തിന്റെ പിറന്നാളെന്നതിനാല്‍ ചിത്രം നാളെ റീ റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ 'ഗുഡുംബ ശങ്കര്‍' എന്ന ചിത്രം റീ റിലീസ് ചെയ്യുന്നതിനറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്‍മിനും. വിലമതിക്കാനാകാത്ത ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞാണ് മീരാ ജാസ്‍മിൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പവൻ കല്യാണിന്റെ സഹാനുഭൂതിയും കാഴ്‍ചപ്പാടുകളും തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിച്ചുവെന്നും മീരാ ജാസ്‍മിൻ പറയുന്നു.
മീരാ ജാസ്‍മിൻ വേഷമിട്ടതില്‍ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'ക്വീൻ എലിസബത്ത്' ആണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീരാ ജാസ്‍മിന്റെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ട്.
സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായി എത്തുന്ന 'ക്വീൻ എലിസബത്തി'ല്‍ അലക്സ്' ആയിട്ടാണ് നരേൻ വേഷമിടുന്നത്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും 'ക്വീൻ എലിസബത്തി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഖിലേഷ് മോഹനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
Read More: 'പോര്‍ തൊഴിലി'നു ശേഷം 'പരംപൊരുള്‍', ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക