ഷർട്ടിടാത്ത ചിത്രം പങ്കുവെച്ചുകൊണ്ട് ' ഈ പുതുവര്‍ഷത്തില്‍ പുതു രൂപത്തില്‍, ശരിക്കും കില്ലര്‍ ലുക്കല്ലെ' എന്നാണ് ചോദിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ വലിയ തോതിലാണ് ചിത്രത്തെ ഏറ്റെടുത്തത്.
മുംബൈ: ഹിന്ദിയിലെ മികച്ച അഭിനേതാവ് എന്ന് അറിയപ്പെടുന്ന താരമാണ് മനോജ് ബാജ്‌പേയി. ഇപ്പോള്‍ ശരിക്കും ഇന്‍റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ് മനോജ് ബാജ്പേയിയുടെ പുതിയ ചിത്രം. ‘ഗാങ്‌സ് ഓഫ് വാസിപൂർ’ താരത്തിന്റെ സിക്‌സ് പാക്ക് ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡിലെ ഗ്രീക്ക് ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൃത്വിക് റോഷനോടാണ് പലരും മനോജിനെ ഈ ചിത്രത്തിന് ശേഷം താരതമ്യം ചെയ്യുന്നത്. ‘സത്യ’ നടന്റെ പ്രതിബദ്ധതയെയും അർപ്പണബോധത്തെയും പ്രശംസിക്കാതിരിക്കാൻ ആരാധകർക്ക് കഴിയില്ല.
ഷർട്ടിടാത്ത ചിത്രം പങ്കുവെച്ചുകൊണ്ട് ' ഈ പുതുവര്‍ഷത്തില്‍ പുതു രൂപത്തില്‍, ശരിക്കും കില്ലര്‍ ലുക്കല്ലെ' എന്നാണ് ചോദിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ വലിയ തോതിലാണ് ചിത്രത്തെ ഏറ്റെടുത്തത്. ആരാണ് ഹൃത്വിക് റോഷന്‍ എന്നാണ് ഒരാള്‍ ഈ ചിത്രത്തിന് കമന്‍റിട്ടത്. 50 വയസില്‍ പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കുന്ന വ്യക്തിയെന്നാണ് മറ്റൊരു കമന്‍റ്.
അടുത്തകാലത്ത് ഫാമിലിമാന്‍ എന്ന സീരിസാണ് മനോജ് ബാജ്‌പേയിക്ക് ഏറെ പേര് നല്‍കിയത്. ആമസോണ്‍ പ്രൈമില്‍ വന്ന സീരിസ് വന്‍ വിജയമായിരുന്നു. 2019 ല്‍ ആരംഭിച്ച സീരിസിന്‍റെ രണ്ട് സീസണ്‍ ആണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. രാജ് ആന്‍റ് ഡികെ ഒരുക്കിയ സീരിസില്‍ ശ്രീകാന്ത് തിവാരി എന്ന റോ ഏജന്‍റായാണ് മനോജ് ബാജ്പേയി അഭിനയിക്കുന്നത്.
അതേ സമയം ഈ വര്‍ഷം പുറത്തിറങ്ങാനുള്ള ചിത്രത്തിന്‍റെ ഭാഗമാണ് ഈ ചിത്രം എന്നാണ് വിവരം. നെറ്റ്ഫ്ലിക്സില്‍ ജനുവരി 11നാണ് മനോജിന്‍റെ പുതിയ ചിത്രം കില്ലര്‍ സൂപ്പ് എത്തുന്നത്. കൊങ്കണ സെന്‍ ശര്‍മ്മായാണ് ചിത്രത്തിലെ നായിക. ഒരു ബ്ലാക് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം അഭിഷേക് ചൗബെയാണ് സംവിധാനം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ സൈലന്‍സ് 2, ബയ്യാജി എന്നീ ചിത്രങ്ങളും മനോജ് ബാജ്പേയിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
'ലെവൽ ക്രോസ്' കിടിലന്‍ മേയ്ക്കോവറില്‍ ആസിഫ് അലി; ഒപ്പം അമലയും ഷറഫുദ്ദീനും.!