കമൽഹാസൻ നായകനായി എത്തിയ ഗുണ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഗുണ കേവില്‍ വച്ചാണ്.
കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൺ എന്ന ഗുണ കേവിനെ കുറിച്ച് ഭൂരിഭാഗം പേരും ആദ്യം അറിയുന്നത് കമൽഹാസൻ നായകനായി എത്തിയ ഗുണ എന്ന ചിത്രത്തിലൂടെ ആകും. ഇന്നും ഏവരും പാടി നടക്കുന്ന പാട്ടും ഡയലോഗുകളും ചിത്രീകരിച്ച ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത് ഈ ചിത്രത്തിലൂടെ ആണെന്ന് പറയുന്നവരും ഉണ്ട്. ഈ കേവിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നതിനിടെ ഉലകനായകനെ നേരിട്ട് കണാൻ എത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ് ടീം.
സംവിധായകൻ ചിദംബരം, കലാസംവിധായകൻ അജയൻ ചാലിശ്ശേരി, സംഗീത സംവിധായകൻ സുഷിൻ ശ്യാം, ശ്രീനാഥ് ഭാസി തുടങ്ങി മഞ്ഞുമ്മല്‍ ബോയ്സിലെ ഭൂരിഭാഗം പേരുമാണ് കമൽഹാസനെ കാണാൻ എത്തിയത്. പ്രിയ താരത്തെ കണ്ട സന്തോഷം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
"ഓരോ കഥകൾക്കും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുകൾ ഉണ്ടാകും!!ഉലകനായകൻ കമൽ സാറിനും ഗുണ സംവിധായകൻ സന്താനഭാരതി സാറിനും ഒപ്പം പ്രിയപ്പെട്ട ചിദംബരം !മഞ്ഞുമ്മൽ സിനിമ കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു സന്തോഷം നേരിൽ അറിയിച്ചു. മഞ്ഞുമ്മൽ സിനിമയെ പറ്റിയും ഗുണ ഷൂട്ടിംഗ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം പങ്കുവെച്ചു. വളരെ വളരെ സന്തോഷം!!", എന്നാണ് ചിദംബരവും കമൽ ഹാസനും നിൽക്കുന്ന ഫോട്ടോ പങ്കിട്ട് അജയൻ ചാലിശ്ശേരി കുറിച്ചത്.
കേരളത്തില്‍ 70 കോടി, തെലുങ്കിലും കളംപിടിക്കാന്‍ 'പ്രേമലു'; ഫസ്റ്റ് ലുക്കിൽ അമ്പരന്ന് പ്രേക്ഷകർ
അതേസമയം, താന്‍ വലിയൊരു കമല്‍ഹാസന്‍ ആരാധകന്‍ ആണെന്ന് അടുത്തിടെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞിരുന്നു. അതേസമയം, താന്‍ വലിയൊരു കമല്‍ഹാസന്‍ ആരാധകന്‍ ആണെന്ന് അടുത്തിടെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞിരുന്നു. 'വിരുമാണ്ടി' പോലെയുള്ള സിനിമകളൊക്കെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ജനിച്ച ആളാണ് അദ്ദേഹം. ഫിലിം മേക്കിംഗ് മെബെെലിലേക്ക് മാറിയ കാലഘട്ടത്തിൽ പോലും ഗുണാ കേവിൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾക്ക് പറ്റാത്ത അവസ്ഥയിൽ തൊണ്ണൂറുകളിൽ അദ്ദേഹം എങ്ങനെ അത് ഷൂട്ട് ചെയ്തു എന്ന് ഇപ്പോഴും തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും സംവിധായകന്‍ പറഞ്ഞിരുന്നു.