മഞ്ഞുമ്മല്‍ ബോയ്സ് ഒരേ പൊളി; ടിക്കറ്റ് വില്‍പ്പനയില്‍ ഫസ്റ്റ് ഷോയ്ക്ക് ശേഷം 'സീന്‍ മാറി'.!

By Web Team  |  First Published Feb 22, 2024, 3:54 PM IST

ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ ചിത്രത്തെ പ്രേമലു, ഭ്രമയുഗം എന്നിവയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് തുടര്‍ച്ചയായി മൂന്നാം ആഴ്ച ഒരു ഹിറ്റ് എന്നത് സമ്മാനിക്കും എന്നാണ് സൂചന. 


കൊച്ചി: യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്സ് ആദ്യ ഷോയ്ക്ക് ശേഷം വന്‍ അഭിപ്രായമാണ് നേടുന്നത്.  അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്ത് നേടിയ ചിത്ര ആദ്യഷോയ്ക്ക് ശേഷം ബുക്കിംഗ് ആപ്പുകളില്‍ ഫുള്‍ ആയിരിക്കുകയാണ്. 

ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ ചിത്രത്തെ പ്രേമലു, ഭ്രമയുഗം എന്നിവയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് തുടര്‍ച്ചയായി മൂന്നാം ആഴ്ച ഒരു ഹിറ്റ് എന്നത് സമ്മാനിക്കും എന്നാണ് സൂചന. പ്രമുഖ ബുക്കിംഗ് ആപ്പുകളായ ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ പ്രകാരം തിരുവനന്തപുര, കൊച്ചി എന്നിവിടങ്ങളിലെ റിലീസ് ദിനത്തിലെ രാത്രി ഷോകള്‍ ഏതാണ്ട് ഫുള്ളാണ്. പലയിടത്തു 11 മണിക്ക് ശേഷം അധിക ഷോകള്‍ ഷെഡ്യൂള്‍ ചെയ്തുവെന്നാണ് വിവരം. 

Latest Videos

വന്‍ ഹൈപ്പ് നേടിയ ചിത്രങ്ങള്‍ ആദ്യ ദിനം തന്നെ വീഴുക പതിവാണ്. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ കാര്യത്തില്‍ അത്തരം ആശങ്കകള്‍ക്ക് ഇടയില്ലെന്ന് സൂചിപ്പിക്കുന്നതാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍. യുവാക്കളുടെ ഫ്രണ്ട്ഷിപ്പ് വൈബ് അനുഭവിപ്പിക്കുന്ന ചിത്രം മികച്ച സര്‍വൈവല്‍ ത്രില്ലര്‍ എന്ന നിലയിലേക്ക് ടെന്‍ഷന്‍റെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നുണ്ടെന്നും മികച്ച തിയറ്റര്‍ അനുഭവമാണെന്നും ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നു. 

സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തിനും കൈയടികളുണ്ട്. മലയാള സിനിമ അതിന്‍റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നുവെന്നാണ് ആദ്യ പ്രതികരണങ്ങള്‍ ലഭിച്ചത്. 

ഓരോ സാങ്കേതിക മേഖലയിലും ലോകോത്തര മികവ് അനുഭവിപ്പിക്കുന്ന ചിത്രം ഛായാഗ്രഹണത്തിലും പ്രൊഡക്ഷന്‍ ഡിസൈനിലും ഒരു ചുവട് മുന്നില്‍ നില്‍ക്കുന്നുവെന്ന് പ്രേക്ഷകരുടെ പൊതു അഭിപ്രായം.  ആദ്യ ഷോകളിലൂടെത്തന്നെ പോസിറ്റീവ് അഭിപ്രായം നേടിയതോടെ മലയാളത്തില്‍ അടുത്ത ഹിറ്റ് അതിന്‍റെ യാത്ര ആരംഭിക്കുന്നുവെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റുകള്‍ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സ് കൂടി മികച്ച അഭിപ്രായം നേടുന്നത് തിയറ്റര്‍ വ്യവസായത്തിന് വലിയ നേട്ടമാണ് സമ്മാനിക്കുക.

മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയതെങ്കില്‍ ഹിറ്റാകില്ലെന്ന് ജാഫര്‍ ഇടുക്കി; കാരണം ഇതാണ്

വിജയിയുടെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിളിച്ചു; നോ പറഞ്ഞ് ജ്യോതിക.!

click me!