'കമല്‍ഹാസന്‍ നിഷേധിച്ചതും 'മഞ്ഞുമ്മല്‍ ബോയ്സ്' വിജയിച്ചതുമായ ദൈവികത: 'പെരുച്ചാഴി' സംവിധായകന്‍റെ പോസ്റ്റ്

By Web Team  |  First Published Mar 4, 2024, 5:28 PM IST

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.


കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടില്‍ തരംഗമായി മാറുകയാണ്.  തമിഴില്‍ ഇതിനകം തന്നെ ചിത്രം ഹിറ്റായി മാറിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടില്‍ മാത്രം 1000ത്തിലേറെ ഷോകളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. പ്രേമം, ബാം​ഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിട്ടുണ്ട്. 

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. അതേ സമയം ചിത്രത്തിലെ കമല്‍ ചിത്രം ഗുണയുടെ റഫറന്‍സും പാട്ടും തമിഴരെ ആകര്‍ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിക്കുകയാണ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍. മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്നു അരുണ്‍. 

Latest Videos

അരുണിന്‍റെ വാക്കുകള്‍ ഇങ്ങനെ: മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. തിരക്കഥയിലും, അഭിനയത്തിലും, സംവിധാനത്തിലും ഒരു ഇംഗ്ലീഷ് ചിത്രത്തോട് കിടപിടിക്കുന്ന രീതിയിലാണ് ഈ ചിത്രം. അടുത്തവര്‍ഷം അനവധി അവാര്‍ഡുകള്‍ ഈ ചിത്രം വാരിക്കൂട്ടും. അഭിനന്ദനങ്ങള്‍. 

ഗുണ സിനിമയില്‍ കമല്‍ഹാസനും, റോഷ്ണിയും ചേര്‍ന്നുള്ള ഗുണ കേവിലെ ദൃശ്യങ്ങളുടെ  പെയിന്‍റിംഗ് കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം തന്നെ കമലിന്‍റെ പേരും അദ്ദേഹത്തിന്‍റെ ചിത്രത്തിലെ വാക്കുകളും വളരെ മനോഹരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം കമല്‍ഹാസനെ ഒഴിവാക്കി ആലോചിക്കാന്‍ പോലും സാധിക്കില്ല. 

ചിത്രത്തിലെ കഥാപാത്രമായ സുമേഷ് ഒരു നിരീശ്വരവാദിയാണ്. ഒരു സംഭാഷണത്തില്‍ എന്താണ് ദൈവം എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. അതിന് വിശ്വാസിയായ മറ്റൊരു കഥാപാത്രം നല്‍കുന്ന മറുപടി ' മുകളില്‍ നിന്ന് ഒരു വെളിച്ചം വരില്ലെ' എന്നാണ്. അതിന് ശേഷം ഗുണയിലെ കുഴിയിലേക്ക് വീഴുന്ന സുഭാഷിനെ രക്ഷിക്കാന്‍ സുഹൃത്ത് തലയില്‍ ഒരു ടോര്‍ച്ച് കത്തിച്ച് ഇറങ്ങിവരുന്നു. സുഭാഷിന്‍റെ കണ്ണില്‍ അത് പ്രതിഫലിക്കുന്നത് മുകളില്‍ നിന്നും ഇരുട്ടിനെ കീറിമുറിച്ച് ഒരു പ്രകാശം വരുന്നത് പോലെയാണ്. ശരിക്കും ദൈവം വലിയവനാണ്. 

കമല്‍ഹാസന്‍ ഒരു ദൈവ വിശ്വസിയല്ല, അതിനാല്‍ തന്നെ മരണത്തോടെയാണ് ഗുണ സിനിമ 34 വര്‍ഷം മുന്‍പ് സിനിമ പൂര്‍ത്തിയാക്കിയത്. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സില്‍ ഒരു ദൈവിക ശക്തിയുടെ സഹായം സൂചിപ്പിച്ച് മരണത്തില്‍ നിന്നും തിരിച്ചുവരുന്നു. ഗുണ വിജയിക്കാത്തിടത്ത് മഞ്ഞുമ്മല്‍ ബോയ്സ് തുടര്‍ച്ചയായി വിജയിക്കുന്നുണ്ട്.

മരണത്തില്‍ നിന്നും തിരിച്ചുവന്ന സുഭാഷിനെ ദൈവത്തെപ്പോലെയാണ് ഒരു വൃദ്ധ കാണുന്നത്. അവര്‍ അവന്‍റെ കാല് തൊട്ടു വണങ്ങുന്നുണ്ട്. നമ്മളെല്ലാം ദൈവികതയുള്ളവരണ്, പക്ഷെ  അത് നാം തിരിച്ചറിയുന്നില്ലല് എന്ന് മാത്രം! ഒരു സാധാരണ ചിത്രം പോലെ തോന്നിക്കുന്ന ഒരു അസാധാരണ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

ഞാൻ ഭാഗ്യവാനാണ്, നിങ്ങൾ രണ്ടും അടിപൊളിയാണ്: കെ കെ മേനോൻ പറയുന്നു

ഒരു മലയാള പടം ഇന്ത്യന്‍ ബോക്സോഫീസിലെ വാരാന്ത്യ കളക്ഷനില്‍ മുന്നില്‍; 'മഞ്ഞുമ്മല്‍ വേറെ ലെവല്‍'.!
 

click me!