നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ, അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയതിൽ വേദന; സങ്കടം പങ്കിട്ട് മഞ്ജുവാര്യർ

By Web Team  |  First Published May 8, 2023, 8:33 PM IST

അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു


മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അ‌ർപ്പിച്ച് മഞ്ജുവാര്യർ രംഗത്ത്. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നുവെന്ന് മഞ്ജു പറഞ്ഞു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ അർപ്പിക്കുന്നതായും അവർ കുറിച്ചു. താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു.

'പ്രതിയെ പിടിക്കാതെ മുടിമുറിക്കില്ല', സബറുദ്ദീന്‍റെ പ്രതിജ്ഞ നൊമ്പരമാകുന്നു; താനൂരിൽ പൊലീസിന് തീരാത്ത വേദന

Latest Videos

undefined

മഞ്ജു വാര്യരുടെ കുറിപ്പ്

താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ...\

നേരത്തെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള ചലച്ചിത്ര മേഖലയിലെ നിരവധിയാളുകൾ മലപ്പുറം താനൂർ ബോട്ട് അപകടത്തിന്‍റെ വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു. അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന പ്രാർത്ഥനയും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. താനൂര്‍ ബോട്ടപകടം വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് എന്നാണ് മോഹൻലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.

'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി; 'മരിച്ചവരുടെ കുടുംബത്തിനൊപ്പം', പ്രാർഥനയും

മമ്മൂട്ടിയുടെ കുറിപ്പ്

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

മോഹൻലാലിന്‍റെ കുറിപ്പ്

വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

click me!