താനിക്ക് ഏറെ ട്രോളുകള്‍ കിട്ടിയിട്ടുണ്ടെന്നും. തമാശയ്ക്ക് പറയുന്ന പല കാര്യങ്ങളും ആളുകള്‍ കാര്യമായി എടുക്കുന്നു എന്നുമാണ് ബിനു അടിമാലി പരാതിയായി ഉന്നയിച്ചത്.
കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ താരമായ മഞ്ജു പിന്നീട് സിനിമ സീരിയലുകളിലൂടെയും ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി. സോഷ്യല്‍ മീഡിയയില്‍ എന്നും തന്‍റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. എന്നും സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ് കയ്യടി നേടാറുണ്ട്.
ഇപ്പോള്‍ വീണ്ടും തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞ് ശ്രദ്ധ നേടുകയാണ് മഞ്ജു പത്രോസ്. ബോഡി ഷെയിമിംഗ് നടത്തുന്ന തമാശകള്‍ക്കെതിരെ അതിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയ നടന്‍ ബിനു അടിമാലിയെ തിരുത്തിയാണ് മഞ്ജു പത്രോസ് തന്‍റെ ഭാഗം തുറന്ന പറഞ്ഞത്. പാളയം പിസി എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് സംഭവം.
താനിക്ക് ഏറെ ട്രോളുകള്‍ കിട്ടിയിട്ടുണ്ടെന്നും. തമാശയ്ക്ക് പറയുന്ന പല കാര്യങ്ങളും ആളുകള്‍ കാര്യമായി എടുക്കുന്നു എന്നുമാണ് ബിനു അടിമാലി പരാതിയായി ഉന്നയിച്ചത്. ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയിട്ടാകും ഓരോ കലാകാരനും ഓരോ പരിപാടികളും ഷോയുമെല്ലാം ചെയ്യുന്നത്. ഇതിന്റെ മർമ്മ പ്രധാനമായ ഉദ്ദേശം എന്താണെന്നാൽ, നമ്മൾ കാരണം ഒരാൾക്ക് ഒരു ചിരി സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടട്ടെ എന്നോർത്ത് മാത്രമാണ്.
ഇതൊന്നും ബോഡി ഷെയ്‌മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല. അതുകൊണ്ട് നിങ്ങളെ സോഷ്യൽ മീഡിയ സഹോദരങ്ങൾ, ഏതെങ്കിലും കോമഡിയിൽ അറിയാതെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതിനെ വറുക്കരുത്. കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ് എന്നാണ് ബിനു അടിമാലി പറഞ്ഞത്.
ഇതിന് മറുപടിയായാണ് മഞ്ജുവിന്‍റെ പ്രതികരണം, ചർച്ചയാക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞാണ് മഞ്ജു തുടങ്ങിയത് . പക്ഷെ ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസാക്ഷി കുത്ത് ഉണ്ടാകും എന്നതിനാലാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു. കലാകാരന്മാരാണ് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞു.
ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല. ഇതൊന്നും അസ്വദിക്കാന്‍ കഴിയില്ല. ഞാൻ എന്തോ കുറഞ്ഞ ആളാണ് എന്ന ചിന്താഗതി ഇത് ഉണ്ടാക്കിയിരുന്നു. അതെല്ലാം എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരു സമൂഹം എനിക്ക് മുന്നിലുണ്ട്. അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം എന്നും മഞ്ജു പറഞ്ഞു.
ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും നമ്മൾ കാണിക്കണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ടെന്നും മഞ്ജു ശക്തമായി പറഞ്ഞു.
പണ്ടത്തെ സിനിമകളൊക്കെ നോക്കിയാൽ അറിയാം. അന്നൊന്നും ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിട്ടില്ലെന്ന ബിനു അടിമാലിയുടെ വാക്കുകള്‍ക്കും മഞ്ജു മറുപടി നല്‍കുന്നുണ്ട്. പണ്ടത്തെ സിനിമകളിൽ എന്തും പറഞ്ഞു എന്നതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. അന്ന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നത്തെ ആളുകൾ ഇത്രയും അപകർഷതാ ബോധത്തിലേക്ക് വീണത് മഞ്ജു പത്രോസ് പറഞ്ഞു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത മഞ്ജുവിന്‍റെ വീഡിയോയ്ക്ക് കിട്ടുന്നുണ്ട്.
കേട്ടതല്ല, അതുക്കുംമേലെ.. സലാര്‍ നേടിയത്: റിലീസ് ദിന കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടു.!
അജിത്തിന്‍റെയും വിജയിയുടെയും പടത്തോട് നോ പറഞ്ഞ് സായി പല്ലവി: കാരണം ഇതാണ്.!