വീണ്ടുമെത്തിയപ്പോള്‍ ശരിക്കും മണിച്ചിത്രത്താഴ് നേടിയത്?, ഫൈനല്‍ കണക്കുകള്‍

By Web Team  |  First Published Sep 16, 2024, 3:53 PM IST

മണിച്ചിത്രത്താഴിന് ശരിക്കും ആകെ നേടാനായ കളക്ഷന്റെ കണക്കുകളും പുറത്തുവിട്ടിരിക്കുകയാണ്.


മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ നായക താരങ്ങളില്‍ മുന്നില്‍ മോഹൻലാലാണെന്ന് നേരത്തെ തെളിഞ്ഞതാണ്. മാത്രമല്ല റീ റിലീസിലും മോഹൻലാല്‍ ചിത്രം അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് നടത്തുന്നത്. ആവര്‍ത്തിച്ച് കണ്ട ഒരു മോഹൻലാല്‍ ചിത്രമായിട്ടും വീണ്ടുമെത്തിയപ്പോള്‍ വൻ കുതിപ്പുണ്ടാക്കാൻ മണിച്ചിത്രത്താഴിനായി. കേരളത്തില്‍ നിന്ന് മാത്രം 3.10 കോടി രൂപ നേടിയ മണിച്ചിത്രത്താഴിന് 4.6 കോടി ആഗോളതലതലത്തില്‍ നേടാനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റീ റിലീസീല്‍ മണിച്ചിത്രത്താഴിന്റെ എസ്റ്റിമേറ്റ് കളക്ഷൻ സൗത്ത് ഇന്ത്യ ബോക്സ് ഓഫീസാണ് എത്ര എന്ന് പുറത്തുവിട്ടിരിക്കുന്നത്. 50 ലക്ഷം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മണിച്ചിത്രത്താഴ് നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നിന്ന് മണിച്ചിത്രത്താഴ് ഒരു കോടി രൂപയിലധികവും നേടിയിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വലിയ ഒരു നേട്ടമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

Latest Videos

മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. തിരക്കഥ എഴുതിയത് മധു മുട്ടവും സംവിധാനം ഫാസിലുമായിരുന്നു നിര്‍വഹിച്ചത്. ശോഭന അവതരിച്ച നിര്‍ണായകമായ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു മണിച്ചിത്രത്താഴ് എന്ന ഹിറ്റ്. ഗംഗയായും നാഗവല്ലിയായും നടി ശോഭന ചിത്രത്തില്‍ വിസ്‍മയിപ്പിച്ചപ്പോള്‍ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി.

ഡോ. സണ്ണി ജോസഫായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. നകുലനായി സുരേഷ് ഗോപിയും കഥാപാത്രമായ ചിത്രത്തില്‍ ബ്രഹ്‍മദത്തൻ നമ്പൂതിരിപ്പാടായി തിലകനും, ഉണ്ണിത്താനായി ഇന്നസെന്റും ദാസപ്പൻകുട്ടിയായി ഗണേഷ് കുമാറും, തമ്പിയായി നെടുമുടി വേണുവും, ശ്രീദേവിയായി വിനയ പ്രസാദും, ഭാസുരയായി കെപിഎഎസി ലളിതയും ചന്തുവായി സുധീഷും, കാട്ടുപ്പറമ്പനായി കുതിരവട്ടം പപ്പുവും അല്ലിയായി രുദ്രയും വേഷമിട്ടു. മോഹൻലാലിന്റെയും വേറിട്ട വേഷപ്പകര്‍ച്ചയുണ്ടായ മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ മോഹൻലാലിന്റെ മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്.

Read More: ചിമ്പുവിനായി കമല്‍ഹാസൻ മുടക്കുന്നത് 100 കോടി, എസ്‍ടിആര്‍ 48 കത്തിക്കയറും, യുവ താരങ്ങള്‍ ഞെട്ടലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!