ഐശ്വര്യ ലക്ഷ്‍മിയും കാര്‍ത്തിയും, 'പൊന്നിയിൻ സെല്‍വൻ' ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

By Web Team  |  First Published Sep 19, 2022, 5:30 PM IST

എ ആര്‍ റഹ്‍മാന്റെ അതിമനോഹരമായ ഗാനം.


രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ' ആദ്യ ഭാഗത്തിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍

കാര്‍ത്തിയും ഐശ്വര്യ ലക്ഷ്‍മിയും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 'അലൈകടല്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ശിവ ആനന്ദ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest Videos

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.  സെപ്റ്റംബര്‍ 30ന്  ആണ് പൊന്നിയിൻ സെല്‍വൻ ഒന്നാം ഭാഗം പ്രദര്‍ശനത്തിന് എത്തുക.

undefined

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും

click me!