മമ്മൂട്ടി നായകനായ ടര്‍ബോ എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.
മമ്മൂട്ടി നായകനായി വേഷമിട്ട ആക്ഷൻ ചിത്രം ടര്‍ബോയെത്തി. പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലുള്ള ചിത്രമാണ് ടര്‍ബോയെന്നാണ് അഭിപ്രായങ്ങളും. ആവേശം നിറയ്‍ക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി ആരാധകര്‍ ആകര്‍ഷിക്കുന്നതാണ് ടര്‍ബോയെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പ്രതികരണങ്ങള്‍ കുറിച്ചിരിക്കുന്നത്. സാങ്കേതികപരമായി മികവ് കാട്ടുന്ന ഒരു ചിത്രം എന്നാണ് ഒരു പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ്. സംവിധായകൻ വൈശാഖിന്റെ ടര്‍ബോയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
First Hulf Review : Mammootty Simple Introduction
Fight & Comedy Workouted!..
christo xavier man 🔥🧨
raj b shetty Intro Theater Boom!!🎇
Interval Block💥📈
WAITING SECOND HULF -😉🫵🏻 👑
Outstanding first half
Technically one of the best !
Special mention to the BGM
From here nothing can go wrong pic.twitter.com/KJFwEvRkYG
First Half Review👀
മമ്മുക്കക്ക് മാസ്സ് എൻട്രി അല്ല , പക്ഷേ പള്ളി പെരുന്നാൾ അടി 🤙💥
1st Half പൊതുവെ ഒരു തമാശ രീതിയിൽ ആണ് പോകുന്നത് , ഇൻറർവല്ലിനോട് അടക്കുന്ന സമയത്താണ് മെയിൻ പ്ലോട്ടിലോട്ട് കഥ കടക്കുന്നത്
ഇനിയാണ് വെട്രിവേലിൻ്റെയും , ജോസിൻ്റെം യദാർത്ഥ കഥ 👊 pic.twitter.com/tAEVyz2H95
undefined
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.
Read More: അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ഒടിടി റൈറ്റ്സ് വിറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക