കൊച്ചി മള്‍ട്ടിപ്ലെക്സില്‍ മാത്രം മമ്മൂട്ടിക്ക് കോടികളുടെ തിളക്കം, കണ്ണൂര്‍ സ്‍ക്വാഡ് നേടിയത്

By Web Team  |  First Published Oct 5, 2023, 3:28 PM IST

കണ്ണൂര്‍ സ്‍ക്വാഡിന്റെ കൊച്ചി മള്‍ട്ടിപ്ലക്സിലെ കളക്ഷൻ റിപ്പോര്‍ട്ട്.


കണ്ണൂര്‍ സ്ക്വാഡിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. അധികം ഹൈപ്പൊന്നും ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രം വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷോകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ മാത്രം ഒരു കോടി രൂപയാണ് കണ്ണൂര്‍ സ്‍ക്വാഡ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്. കേരളത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 21.90 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളില്‍ 3.10 കോടി രൂപ ആകെ കണ്ണൂര്‍ സ്‍ക്വാഡ് നേടിയിരിക്കുന്നു. വിദേശത്ത് കണ്ണൂര്‍ സ്‍ക്വാഡ് 20.40 കോടി രൂപയും നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

crossed 1 Crores from Cochin multiplexes with around 46000 admits 🔥🔥 pic.twitter.com/DiL9FbRxYH

— Friday Matinee (@VRFridayMatinee)

Latest Videos

undefined

കണ്ണൂര്‍ സ്‍ക്വാഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയതാണ് കണ്ണൂര്‍ സ്‍ക്വാഡ്. സംവിധാനം റോബി വര്‍ഗീസ് രാജാണ്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായി.

മമ്മൂട്ടി നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ജോര്‍ജ് മാര്‍ട്ടിനായിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. നായകൻ ജോര്‍ജ് മാര്‍ട്ടിനും സംഘവും കേസ് അന്വേഷണത്തിനായി ഉത്തരേന്ത്യയില്‍ പോകുന്നതാണ് പുതിയ ചിത്രത്തില്‍ പറയുന്നത്.  മികച്ച ആഖ്യാനമാണ് കണ്ണൂര്‍ സ്‍ക്വാഡിന്റേതെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.

Read More: ചരിത്രമാകാൻ ലിയോയും, വിജയ്‍യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!