ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു, 'ഏജന്റി'ന്റെ സെൻസര്‍ വിവരങ്ങളും പുറത്ത്

By Web Team  |  First Published Apr 22, 2023, 6:51 PM IST

'ഏജന്റ്' എന്ന ചിത്രത്തില്‍ നായകനായെത്തുന്നത് അഖില്‍ അക്കിനേനിയാണ്.


ഏജന്റ് എന്ന ചിത്രം മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മമ്മൂട്ടിയും പ്രധാന കഥാപാത്രമാകുന്ന ചിത്രം എന്ന പ്രത്യേകതയുള്ളതാണ് അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്റ്. 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 'ഏജന്റ് എന്ന ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

യുഎ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം രണ്ട് മണിക്കൂര്‍ 36 മിനിറ്റായിരിക്കും. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏജന്റ്'. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂൽ എല്ലൂരാണ്.

𝐔ltimate 𝐀ction LOCKED😎 is certified with 𝐔/𝐀 & all LOADED to offer you all a WILD ACTION TREAT in cinemas from APRIL 28th 🔥 ❤️‍🔥 pic.twitter.com/O2fIB7n6yF

— Ramesh Bala (@rameshlaus)

Latest Videos

എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. കലാസംവിധാനം അവിനാഷ് കൊല്ല ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.  ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. 'യാത്ര' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

Read More: പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്

tags
click me!