"വഴിയിൽ ഉപേക്ഷിച്ചു പോകരുത്": പ്രേക്ഷകരോട് പറഞ്ഞ് മമ്മൂട്ടി.!

By Web Team  |  First Published Feb 13, 2024, 12:59 PM IST

സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. 


കൊച്ചി: താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്ന് നടന്‍ മമ്മൂട്ടി. ഭ്രമയുഗം സിനിമയുടെ പ്രോമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങൾ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു എന്ന വാലിബന്റെ പ്രൊഡ്യൂസർ ഷിബു ബേബി ജോണിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്ന, അതുപോലെ പ്രേക്ഷകർക്കും അറിയാം ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്.

Latest Videos

"സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. സിനിമയിൽ ഞാൻ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്.കിട്ടിയതെല്ലാം ബോണസ് ആണ്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുത് " - മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.  മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്ന അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. 

ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഭ്രമയു​ഗം. 15ന് ചിത്രം തിയറ്ററിൽ എത്തും. മമ്മൂട്ടി നെ​ഗറ്റീവ് ടച്ചിൽ എത്തുക. രേവതി, ഷെയ്ൻ നി​ഗം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുൽ. അതുകൊണ്ട് തന്നെ ഭ്രമയു​ഗത്തിന് പ്രതീക്ഷ ഏറെയാണ്. 

അതേ സമയം ഭ്രമയുഗത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുളിൽ ആണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. കേരളത്തിലെ പ്രധാന തിയറ്ററുകൾ ആയ വനിത- വിനീത, കവിത, ഏരീസ് പ്ലക്സ്, രാഗം, കോഴിക്കോട് കൈരളി, പിവിആർ ശൃംഖലകളിലും ടിക്കറ്റ് ബുക്കിം​ഗ് തകൃതിയായി നടക്കുകയാണ്. ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ മികച്ച ബുക്കിങ്ങും പ്രി-സെയിൽ ബിസിനസും ആദ്യദിനം തന്നെ ഭ്രമയു​ഗത്തിന് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. 

'ഞങ്ങളെ കരിവാരി തേക്കാനുള്ള ശ്രമം': ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

വിദ്യ ബാലന്‍റെ മഞ്ജുളിക വീണ്ടും; പേടിപ്പിക്കാന്‍ ഭൂൽ ഭുലയ്യ 3 വരുന്നു
 

click me!