'ഭ്രമയുഗം കാണാൻ പോകുന്നവരോട് ഒരു അപേക്ഷയുണ്ട്, ഒരിക്കലും അങ്ങനെ വിചാരിക്കരുത്': മമ്മൂട്ടി പറയുന്നു

By Web Team  |  First Published Feb 11, 2024, 8:33 AM IST

പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയു​ഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു. 


അബുദാബി: കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് 

ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന രീതിയിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്.  "ട്രെയിലർ കാണുബോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ. 

Latest Videos

യാതൊരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ.ഇത് പുതുതലമുറയുടെ പുത്തന്‍ അനുഭവം ആയിരിക്കും. 18ാം നൂറ്റാണ്ടിന്‍റെ അവസാനം നടക്കുന്ന കഥയാണ് ഇത്. ഈ സിനിമ കാണും മുന്‍പ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്" - മമ്മൂട്ടി പറഞ്ഞു. 

നിലവിൽ മലയാള സിനിമയിലെ ചർച്ചാവിഷയം ഭ്രമയു​ഗം ആണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഇനി ദിവസങ്ങള്‍ ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ഈ അവസരത്തിൽ ഭ്രമയു​ഗം ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. 

പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയു​ഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു. ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചിരുന്നത്.ട്രെയിലര്‍ അതിനൊത്ത് ഉയര്‍ന്നത് തന്നെയാണ് എന്നാണ് തെളിയിക്കുന്നത്. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. 

ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഭ്രമയു​ഗം. 15ന് ചിത്രം തിയറ്ററിൽ എത്തും. മമ്മൂട്ടി നെ​ഗറ്റീവ് ടച്ചിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. രേവതി, ഷെയ്ൻ നി​ഗം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുൽ. അതുകൊണ്ട് തന്നെ ഭ്രമയു​ഗത്തിന് പ്രതീക്ഷ ഏറെയാണ്. 

മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെയെല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്.  300ഓളം തിയറ്ററിൽ ഭ്രമയു​ഗം റിലീസ് ചെയ്യുമെന്നാണ് വിവരം. 

ഇത് ഭ്രമയുഗമാ...കലിയുഗത്തിന്‍റെ...; പേടിപ്പിക്കുന്ന ഭ്രമയുഗം ട്രെയിലര്‍ പുറത്ത്.!

മകളുടെ 'വ്യാജന്‍ പണിയായി' കടുത്ത നടപടിയുമായി മഹേഷ് ബാബുവും കുടുംബവും.!

click me!