'കിടിലനായിരിക്കും': മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പുതിയ അപ്ഡേറ്റ്.!

By Web Team  |  First Published Nov 25, 2023, 10:22 PM IST

രജനികാന്ത് ചിത്രം ജയിലറിലെ ബ്ലാസ്റ്റ് മോഹനെ അവതരിപ്പിച്ച് മലയാളി സിനിമാപ്രേമികള്‍ക്കും പരിചിതനായ തെലുങ്ക് താരം സുനില്‍ ടര്‍ബോയില്‍ അഭിനയിക്കുന്നുണ്ട്. 


കൊച്ചി: മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രമൊരു ആക്ഷന്‍ കോമഡിയാണെന്ന് അടുത്തിടെ നടന്ന അഭിമുഖത്തില്‍ ചിത്രത്തിന്‍റെ തിരക്കഥകൃത്തായ മിഥുന്‍ മാനുവല്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം  നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ വൈകീട്ട് 5ന് പുറത്തുവിടും  എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

Latest Videos

നേരത്തെ ടർബോയിൽ കന്ന‍ഡ സൂപ്പർ താരം  രാജ്‍ ബി ഷെട്ടി അഭിനയിക്കുന്ന കാര്യം അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കന്നഡ ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ നടനും ഫിലിം മേക്കറുമായ രാജ് ബി ഷെട്ടി. 

ടോബി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളെ അമ്പരപ്പിച്ച രാജ് ബി ഷെട്ടി മമ്മൂട്ടിക്ക് ഒപ്പം എത്തുമ്പോൾ പ്രതീക്ഷ ഏറെയാണ്. 'രുധിരം'  എന്ന അപര്‍ണ ബാലമുരളി ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

അതിനൊപ്പം തന്നെ രജനികാന്ത് ചിത്രം ജയിലറിലെ ബ്ലാസ്റ്റ് മോഹനെ അവതരിപ്പിച്ച് മലയാളി സിനിമാപ്രേമികള്‍ക്കും പരിചിതനായ തെലുങ്ക് താരം സുനില്‍ ടര്‍ബോയില്‍ അഭിനയിക്കുന്നുണ്ട്. 

നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖ് ടര്‍ബോയ്ക്കായി പ്ലാന്‍ ചെയ്തിരിക്കുന്നത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, സം​ഗീതം ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ

ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

റിലീസ് മാറ്റിവച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയില്‍ റിവ്യൂ, റേറ്റിംഗ് 9.1: പരിഹസിച്ച് വിജയ് ബാബു

നായകൻ ഷൈൻ ടോം ചാക്കോ: 'നിമ്രോദ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

click me!