'മമ്മൂക്ക സാർ പെര്‍ഫോമന്‍സ് വാവ് സൂപ്പർ'; കത്തിക്കയറി ഭ്രമയു​ഗം, രാജമാണിക്യം ഓർമയിൽ 'സൈമൺ നാടാർ'

By Web Team  |  First Published Feb 18, 2024, 6:20 PM IST

മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് ചിത്രത്തിൽ വില്ലനായി എത്തിയത് തമിഴ് നടൻ രഞ്ജിത്ത് ആണ്.


മ്മൂട്ടി എന്ന നടൻ മലയാള സിനിമ അടക്കിവാഴാൻ തുടങ്ങിയിട്ട് വർഷം അൻപത് കഴിഞ്ഞു. ഇതിനിടയിൽ അദ്ദേഹം ചെയ്ത് തീർത്തത് മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളാണ്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന് സിനിമകളോടും കഥാപാത്രങ്ങളോടും ഉള്ള ആർത്തി പരസ്യമായ രഹസ്യമാണ്. എന്നും പുതിയത് തേടി അലയുള്ള മമ്മൂട്ടിയിലെ നടന്റേതായി എടുത്തു പറയാവുന്ന സിനിമകളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് രാജ്യമാണിക്യം. തിരുവനന്തപുരം സ്ലാങ്ങിൽ മമ്മൂട്ടി തകർത്താടിയ ഈ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. 

മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് ചിത്രത്തിൽ വില്ലനായി എത്തിയത് തമിഴ് നടൻ രഞ്ജിത്ത് ആണ്. കടകൻ എന്ന മലയാള ചിത്രത്തിൽ രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ വിശേങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം രാജ്യമാണിക്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

Latest Videos

undefined

"അൻവർ റഷീദിന്റെ ആദ്യ പടം ആയിരുന്നു രാജമാണിക്യം. അഭിനയിക്കുന്ന വേളയിൽ ഇതിന്റെ ഔട്ട്പുട്ട് എങ്ങനെ ആയിരക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ സൈമൺ നാടാർ എന്ന വേഷം വളരെ താല്പര്യത്തോടെയാണ് ചെയ്തത്. ഇന്ന് എവിടെ ചെന്നാലും ആ കഥാപാത്രമായാണ് ഞാൻ അറിയപ്പെടുന്നത്. എല്ലാവരുടെയും മനസിൽ ആ കഥാപാത്രം ഇപ്പോഴും ഉള്ളത് വലിയ ഭാ​ഗ്യമായി കരുതുകയാണ്. എന്റെ ആദ്യ സിനിമ മോഹൻലാൽ സാറിന്റെ നാട്ടുരാജാവാണ്. പിന്നീട് രാജമാണിക്യം, ലോകനാഥൻ ഐഎഎസ്,ചന്ദ്രേത്സവം തുടങ്ങിയ സിനിമകൾ ചെയ്തു", എന്നാണ് രഞ്ജിത്ത് പറയുന്നത്. വെറൈറ്റി മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം. 

വൻ ഹൈപ്പ്, ആദ്യദിനം കസറി പിന്നീട് പതറി; 'വാലിബൻ' നേടിയത് എത്ര? ഒടിടിയിലേക്ക് എന്ന് ? എപ്പോൾ ?

രാജമാണിക്യത്തിൽ തിരുവനന്തപുരം സ്ലാങ്ങിൽ ആകെ കോൺഫിഡൻസ് ഉണ്ടായിരുന്നത് മമ്മൂട്ടിക്ക് മാത്രമായിരുന്നു എന്ന് അടുത്തിടെ നടൻ റഹ്മാൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന്"മമ്മൂക്ക സാർ എങ്ങനെ സംസാരിക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രാജമാണിക്യത്തിലെ വലിയ പ്ലസ് എന്നത് തിരുവനന്തപുരം സ്ലാങ് ആണ്. സ്പോട്ടിൽ ഫീൽ ചെയ്ത കാര്യമാണത്. അന്ത ചെയ്ഞ്ച് ഓവർ പെരിയ വിഷയമാണ്. സ്പോട്ടിലെ എൻജോയ് ചെയ്ത കാര്യമാണത്. മമ്മൂക്ക സാർ പെർഫോം ചെയ്യുമ്പോഴെ അറിയാം വാവ് സൂപ്പർ എന്ന്. രാജമാണിക്യം ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. ബമ്പർ ഹിറ്റാണ് ആയത്", എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മറുമലർച്ചി എന്ന തമിഴ് സിനിമയിൽ താനും മമ്മൂട്ടിയും അഭിനയിച്ചിരുന്നുവെന്നും അതിൽ തനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!