സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ്.
ഒരു സിനിമയുടെ ഭാവി എന്നത് റിലീസ് ദിനത്തെ ആശ്രയിച്ചിരിക്കും. അത് വിജയം ആയാലും പരാജയം ആയാലും. ആദ്യദിനത്തിൽ പ്രേക്ഷക പ്രശംസയും മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിച്ചാൽ ആ സിനിമ ഹിറ്റിലേക്ക് ചുവടുവയ്ക്കുന്നു എന്ന് അർത്ഥമാക്കാം. അത്തരമൊരു ട്രെന്റാണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നത്. മുൻപ് വലിയ ഹൈപ്പും പ്രൊമോഷൻ പരിപാടികളും ഒക്കെയായിരുന്നു ഒരു സിനിമയുടെ വിജയത്തുടക്കം. എന്നാൽ കാലം മാറി. സിനിമയും മാറി. കൊട്ടിഘോഷങ്ങൾ ഒന്നുമില്ലാതെ വന്ന്, നല്ല കഥയും പ്രമേയവും ഒക്കെ ആണെങ്കിൽ വിജയം കൊയ്യാം എന്ന നിലയിലേക്ക് എത്തി.
സമീപകാലത്ത് മുകളിൽ പറഞ്ഞ രീതിയിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം. പുതുമുഖങ്ങൾക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ. റോബി വർഗീസ് രാജ് എന്ന നവാഗതനാണ് സംവിധാനം. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയും കരിയറിലെ മറ്റൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്.
undefined
യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ അന്വേഷിച്ച ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി വർഗീസും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഫസ്റ്റ് ഡേ മുതൽ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രം 18 കോടി അടുപ്പിച്ചാണ് കേരളത്തിൽ നിന്നുമാത്രം ഇതിനോടകം നേടിയത്. അതായത് റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്കാണിത്. വേൾഡ് വൈഡ് ആയി നാല്പത് കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് ട്രാക്കന്മാരുടെ ട്വീറ്റുകൾ.
നന്ദി 'കണ്ണൂർ സ്‌ക്വാഡ്', അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഞാൻ ഒന്നൂടി കണ്ടു: വൈറൽ കുറിപ്പ്
സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ. അതും സൂപ്പർ ഹിറ്റ് വിജയം കൊയ്ത്. രണ്ടാം വരത്തിലേക്ക് കടക്കുന്ന സന്തോഷം അണിയറ പ്രവർത്തകർ പങ്കുവച്ചു. ഒപ്പം പുത്തൻ പോസ്റ്ററും ഷെയർ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സ്വന്തം ബ്ലോക്ബസ്റ്റർ രണ്ടാം വാരത്തിലേക്ക് എന്നാണ് പോസ്റ്ററിലെ വാചകം. രണ്ടാം വാരത്തിലും മികച്ച തിയറ്റർ കൗണ്ടും ബുക്കിങ്ങുമാണ് കണ്ണൂർ സ്ക്വാഡിന് ലഭിക്കുക എന്ന് തീർച്ചയാണ്. അങ്ങനെ എങ്കിൽ ഈ വാരാന്ത്യത്തിന് ഉള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ കയറാൻ സാധ്യത ഏറെയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..