അവളുമായുള്ള പ്രണയം വീട്ടിൽ പൊക്കി, അമ്മ എന്നെ പ്രകൃതിവിരോധി എന്ന് വിളിച്ചു: അനഘ രവി പറയുന്നു

By Web TeamFirst Published Dec 3, 2023, 2:33 PM IST
Highlights

ബൈസെക്ഷ്വൽ എന്നത് അച്ഛനും അമ്മയ്ക്കും അറിയാത്ത കാര്യമായിരുന്നെന്ന് അനഘ. 

മ്മൂട്ടി നായകനായി എത്തിയ ചിത്രം ​ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സ്വവർ​ഗാനുരാ​ഗത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മാത്യു ദേവസി എന്ന വേഷത്തിൽ ആണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മറ്റ് അഭിനേതാക്കൾക്കും പ്രശംസ ഏറെയാണ്. ഇതിൽ പ്രധാനിയാണ് മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അനഘ രവി. ന്യൂ നോർമൽ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ അനഘ താനൊരു ബൈസെക്ഷ്വൽ ആണെന്ന് മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞതെന്നും വീട്ടുകാരുടെ പ്രതികരണം എങ്ങനെ ആയിരുന്നു എന്നും പറയുകയാണ് അനഘ.  

തന്റെ പ്രണയിനിയെ കണ്ടുമുട്ടിയപ്പോഴാണ് താന്റെ സെക്ഷ്വാലിറ്റി തിരിച്ചറിഞ്ഞതെന്ന് അനഘ പറയുന്നു. "നമ്മൾ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാൻ സാധിക്കുക. അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലും വന്നു. അങ്ങനെ ഞാൻ അക്കാര്യം മനസിലാക്കി. അതിന് മുൻപ് ബൈസെക്ഷ്വൽ എന്താണ് എന്ന് പോലും എനിക്ക്  അറിയില്ലായിരുന്നു. അവൾ വന്ന് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി മനസിലാക്കുന്നതും അറിയുന്നതും. സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും", എന്ന് അനഘ പറഞ്ഞത്. സൈന പ്ലേയ്ക്ക് നൽകി അഭിമുഖത്തിൽ ആയിരുന്നു അനഘയുടെ പ്രതികരണം. 

Latest Videos

തന്റെ  സെക്ഷ്വാലിറ്റി വീട്ടിൽ അറഞ്ഞപ്പോഴുണ്ടായി പ്രശ്നത്തെ പറ്റിയും അനഘ സംസാരിച്ചു. 'ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല, അവർ പൊക്കിയതാണ്. വീട്ടിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെ പറയാമെന്നാണ് കരുതിയത്. പക്ഷേ അതിനിടെ ഒരു ഫ്രണ്ട് എനിക്ക് പണിതന്നു. അവൾ ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് അയച്ചുകൊടുത്തു. അങ്ങനെ പിന്നെ പ്രശ്നങ്ങളായി. അപ്പോഴാണ് എമ്മ എന്നെ പ്രകൃതി വിരോധി എന്ന് വിളിച്ചത്. ഇപ്പോൾ അവർ അതിൽ നിന്നും പുറത്തുവന്നിട്ടുണ്ട്', എന്ന് അനഘ പറഞ്ഞു.

ഇഷ്ടമുള്ള സാധാരണക്കാരും ഉണ്ട്, സെലിബ്രിറ്റികളുടെ കമന്റേ കണുള്ളോ; മീരാ ജാസ്മിന്റെ മറുപടി ഇങ്ങനെ

ബൈസെക്ഷ്വൽ എന്നത് അച്ഛനും അമ്മയ്ക്കും അറിയാത്ത കാര്യമായിരുന്നു. പ്രകൃതിവിരുദ്ധമാണെന്ന രീതിയിൽ ആയിരുന്നു അവരാദ്യം പ്രതികരിച്ചത്. പക്ഷേ അതിനോട് ഞാൻ പൊരുതി. അവരെ ബോധ്യപ്പെടുത്തി എടുക്കാൻ രണ്ട് മൂന്ന് വർഷമെടുത്തു. കാതൽ കണ്ട് ഇക്കാര്യം അം​ഗീകരിക്കാൻ സാധിക്കാത്തവരെ പറ്റി, എന്താല്ലേ സിമ്പിളായി ചിന്തിച്ചാൽ അത് സ്നേഹമല്ലേ എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അതിലെനിക്ക് അഭിമാനമണ് തോന്നിയതെന്നും അനഘ രവി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!