ബോക്സ് ഓഫീസില്‍ വീണ്ടും മമ്മൂട്ടി Vs മോഹന്‍ലാല്‍; 'ആടുതോമ'യും 'ക്രിസ്റ്റഫറും' ഒരേദിവസം

By Web Team  |  First Published Feb 6, 2023, 4:45 PM IST

ഇടവേളയ്ക്കു ശേഷമാണ് രണ്ട് പേരുടെയും ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററില്‍ എത്തുന്നത്


മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിച്ച് ബിഗ് സ്ക്രീനില്‍ കാണുക എന്നത് ഇന്നത്തെ കാലത്ത് അപൂര്‍വ്വമാണ്. എന്നാല്‍ ഒരുകാലത്ത് അങ്ങനെ ആയിരുന്നില്ല. സിനിമയിലെത്തി, യുവതാരങ്ങള്‍ എന്ന നിലയില്‍ പേരെടുത്ത് തുടങ്ങിയ കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്. താരപരിവേഷത്തിനൊപ്പം അഭിനേതാക്കളെന്ന നിലയിലും നാഴികക്കല്ലുകള്‍ പിന്നിട്ട ഇവര്‍ ഇരുവരുടെയും സിനിമകള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തുക എന്നതില്‍ ഇക്കാലത്തും കൌതുകമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ അത്തരത്തില്‍ ഒരു ദിനം വരികയാണ്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറിനൊപ്പം തിയറ്ററുകളിലെത്തുന്നത് മോഹന്‍ലാലിന്‍റെ പുതിയ ചിത്രമല്ല. മറിച്ച് മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ആയ സ്ഫടികത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പാണ്. ഫെബ്രുവരി 9 ന് ആണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്. ഇതിനകം പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ പ്രേക്ഷകരില്‍ കൌതുകം ഉണര്‍ത്തിയിട്ടുള്ള ചിത്രമാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

Latest Videos

ALSO READ : ജനപ്രീതിയില്‍ മുന്നിലാര്? മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്

അതേസമയം പുതുതലമുറ സിനിമാപ്രേമികള്‍, വിശേഷിച്ചും മോഹന്‍ലാല്‍ ആരാധകര്‍ തിയറ്ററില്‍ കാണണമെന്ന് ഏറെ ആഗ്രഹിച്ച സിനിമയാണ് 1995 ല്‍ പുറത്തെത്തിയ സ്ഫടികം. 4കെ ഡോള്‍ബി അറ്റ്മോസിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുള്ള ചിത്രത്തില്‍ എട്ടര മിനിറ്റ് അധിക രംഗങ്ങളുമുണ്ട്. ജിയോമെട്രിക്സ് ഫിലിം ഹൌസിന്‍റെ ബാനറില്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് റീ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ അപ്ഡ്രേഷന് രണ്ട് കോടി രൂപയാണ് ചെലവ് വന്നത്.

click me!