ഗെയിം ഓണ്‍ ! ഇടിവെട്ട് അപ്ഡേറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

By Web Desk  |  First Published Jan 3, 2025, 8:50 PM IST

മമ്മൂട്ടി നായകനായ ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 


കൊച്ചി: മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 

ബസൂക്ക സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് അനുസരിച്ച് ബസൂക്ക സിനിമ ഫെബ്രുവരി 14നാണ് ഇറങ്ങുന്നത്. ദ ഗെയിം ഓണ്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയായ ബസൂക്ക വളരെ നാളായി റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്. 

Latest Videos

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്.  നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ ഇറങ്ങിയിരുന്നു. യോഡ്‌ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

'160 കോടി ബജറ്റ്, പകുതിയെങ്കിലും കിട്ടിയാല്‍ ഭാഗ്യം': ബോളിവുഡിന് വര്‍ഷാന്ത്യത്തിലും ബോക്സോഫീസ് ബോംബ് !

'നിങ്ങൾ പ്രായത്തെ പറഞ്ഞ് മനസിലാക്ക് ഞാൻ ആധാറുമായി വരാം'; കൂള്‍ ലുക്കില്‍ മാസായി മമ്മൂട്ടി, വൈറൽ
 

click me!