മമ്മൂട്ടി അന്ന് നായകൻ, ഇന്ന് അതിഥി വേഷം, ഒരേയൊരു പാട്ട് 'പൂമാനമേ..'

By Web Team  |  First Published Jan 14, 2024, 9:56 PM IST

ജനുവരി 11നാണ് ഓസ്‌ലർ തിയറ്ററുകളിൽ എത്തിയത്.


നുഷ്യ മനസിലെ വികാരങ്ങളെ ഉണർത്തുന്നതിൽ പാട്ടുകൾക്ക് ഉള്ള പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് സിനിമാ ​ഗാനങ്ങൾക്ക്. അത്തരത്തിൽ ഇന്നും മലയാളികൾ ഓർത്തോർത്ത് പാടുന്ന, ​ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ട ഒട്ടനവധി ​ഗാനങ്ങളുണ്ട്. ഇത്തരത്തിലുള്ള പല ​ഗാനങ്ങളും ഇന്നത്തെ കാലത്ത് റീമിക്സ് ആയും അല്ലാതെയും സിനിമകളിൽ എത്തുന്നുണ്ട്. അവ ചിലപ്പോൾ ശ്രദ്ധിക്കപ്പെടാറും വിമർശനങ്ങൾക്ക് ഇടയാക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ മലയാളി എന്നും നെഞ്ചേറ്റുന്നൊരു പാട്ട് തിയറ്ററുകളിൽ ആരവം തീർക്കുകയാണ്.

'പൂമാനമേ..ഒരുരാ​ഗ മേഘം താ..'എന്ന പാട്ടാണിത്. 1985ൽ പുറത്തിറങ്ങിയ നിറക്കൂട്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേതാണ് ഈ ​ഗാനം. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയപ്പോൾ സുമലതയാണ് നായികയായി എത്തിയത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ്. കെഎസ് ചിത്രയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

Latest Videos

നിറക്കൂട്ട് റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറം ഓസ്‌ലറിൽ ഈ ​ഗാനം എത്തിയപ്പോൾ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തിയിരിക്കുന്നത്. ​ഗാന രം​ഗത്തുള്ളത് ആദം സാബിക്കും അനശ്വര രാജും കൂട്ടരുമാണ്. ഒട്ടും പ്രതീക്ഷിക്കാതെ എവർ​ഗ്രീൻ ​ഗാനം വീണ്ടും തിയറ്ററിൽ കണ്ടപ്പോൾ ആരാധകർ ഏവരും ഒന്നടങ്കം ഏറ്റെടുത്തു. നിധിന്‍ ശിവയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ജനുവരി 11നാണ് ഓസ്‌ലർ തിയറ്ററുകളിൽ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ, ജ​ഗദീഷ്, സെന്തിൽ, അനശ്വര രാജൻ, ദിലീഷ് പോത്തൻ തുടങ്ങി ഒട്ടനവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ഓസ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. യാത്ര 2 എന്ന തെലുങ്ക് ചിത്രവും റിലീസിന് എത്തുന്നുണ്ട്. 

'മമ്മൂക്ക കാരണം ഓസ്‌ലറില്‍', ഇനി 'ബിലാലി'ലോ ! ആദം സാബിക് പറയുന്നു

click me!