ചില സൂപ്പ‌ർ താരങ്ങള്‍ രാത്രിയിൽ വിളിച്ച് മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, മല്ലിക ഷെരാവത്ത് പറയുന്നു, ഷോക്കിംഗ്

By Web Team  |  First Published Oct 1, 2024, 6:09 PM IST

സിനിമയിലെ മുൻനിര നായകൻമാര്‍ രാത്രിയില്‍ വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടി.


ബോളിവുഡില്‍ നിറഞ്ഞുനിന്ന ഒരു നായികാ താരമായിരുന്നു മല്ലികാ ഷെരാവത്ത്. ബോളിവുഡിലെ പല നായകൻമാരും രാത്രിയില്‍ വിളിച്ചിട്ടുണ്ട് എന്ന് മല്ലിക ഷെരാവത്ത് തുറന്നു പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിരസിക്കുകയായിരുന്നു താൻ എന്നും മല്ലികാ ഷെരാവത്ത് പറയുന്നു. മല്ലികാ ഷെരാവത്ത് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്‍ത ആളാണ് താൻ എന്നതിനാല്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലര്‍ കരുതിയത്. നായകൻമാരില്‍ ചിലര്‍ തന്നെ രാത്രി വിളിച്ച് കാണാൻ ആവശ്യപ്പെടും. ഞാൻ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നത് എന്ന് തിരിച്ചു അവരോട് ചോദിക്കാറുണ്ടെന്ന് നടി വ്യക്തമാക്കുന്നു. സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാറില്ലേ എന്താണ് രാത്രിയില്‍ കണ്ടാല്‍ പ്രശ്‍നമെന്നാണ് തിരിച്ചു ചോദിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. നിരസിച്ചതിനാല്‍ പിന്നീട് താൻ ശരിക്കും സിനിമാ ഇൻഡസ്‍ട്രിയിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്‍തു. വിട്ടുവീഴ്ചകള്‍ക്ക് ഞാൻ തയ്യാറാകും എന്നാണ് താരങ്ങള്‍ കരുതിയത്. ഞാൻ അതിന് തയ്യാറാകാൻ ഒരുക്കമല്ലായിരുന്നു. ഒരിക്കലും മൂല്യങ്ങളില്‍ ഒരു കാരണവശാലം വിട്ടുവീഴ്‍ച താൻ ചെയ്യില്ലെന്നും മല്ലിക ഷെറാവത്ത് വ്യക്തമാക്കുന്നു.

Latest Videos

undefined

മല്ലികാ ഷെരാവത്ത് ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് താരം ശ്രദ്ധയാകര്‍ഷിച്ചത്. വലിയ വിജയമായ ചിത്രമായിരുന്നു അത്. കളക്ഷനിലും ആ ചിത്രം നേട്ടമുണ്ടാക്കി.

മല്ലികാ ഷെരാവത്ത് ഒരു ചൈനീസ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ജാക്കി ചാൻ നായകനായ മിത്ത് സിനിമയില്‍ ആയിരുന്നു മല്ലികാ ഷെരാവത്ത് വേഷമിട്ടിട്ടുണ്ട്. മല്ലികാ ഷെരാവത്ത് ടെലിവിഷനിലെ ഹിറ്റ് ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം ഡാൻസുകളിലും താരം തിളങ്ങിയിട്ടുണ്ട്.

Read More: ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!