ഷാരുഖ് ഖാന് ശേഷം ബുർജ്‌ ഖലീഫയുടെ വാളിൽ മലയാളി മോഡൽ ജുമാനാ ഖാനും

By Web Team  |  First Published Jan 4, 2021, 5:44 PM IST

ടി സീരീസിന് വേണ്ടി സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന മ്യൂസിക് ആൽബമായ പെഹ്ല പ്യാറിലെ നായികയാണ് ജുമാന



ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫയുടെ വാളിൽ ആദ്യമായി ഒരു മലയാളിയുടെ ചിത്രം. ദുബായിലെ പ്രമുഖ ടിക്ടോക്കറും മോഡലുമായ ജുമാന ഖാന്റെ ചിത്രമാണ് ബുർജ്‌ ഖലീഫയിൽ പ്രദർശിപ്പിച്ചത്.ടി സീരീസിന് വേണ്ടി സംവിധായകൻ ഒമർലുലു ഒരുക്കുന്ന മ്യൂസിക് ആൽബമായ പെഹ്ല പ്യാറിലെ നായികയാണ്  ജുമാന . ടിക് ടോക് ക്രിയേറ്റേഴ്സിനും ടിക് ടോക് അറബിനും നന്ദി അറിയിച്ചുകൊണ്ട് ചിത്രം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിരിക്കുകയാണ് ജുമാന.ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ചിത്രമാണ് ഇന്ത്യയിൽ നിന്ന് അവസാനമായി ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിച്ചത്.

Latest Videos

 

ടി സീരീസിന്റെ വാസ്തേ ആൽബത്തിൽ പാടിയ  നിഖിൽ ഡിസൂസ്സയാണ്  പെഹ്ല പ്യാറിനായി ​ഗാനം ആലപിച്ചിരിക്കുന്നത്. ജുമാനയുടെ ഭർത്താവും മോഡലുമായ അജ്മൽ ഖാനാണ്‌ ആൽബത്തിലെ നായകൻ. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് 'പെഹ്‌ലാ പ്യാറി'ന്റെയും കാസ്റ്റിംഗ് നിർവ്വഹണം. ജനുവരി പകുതിയോടെ 'പെഹ്‌ലാ പ്യാർ' റിലീസ്‌ ചെയ്യപ്പെടുമെന്നാണ് സൂചന.  

click me!