ഇത് പുതുതല'മുറ'യുടെ വിജയം: രണ്ടാം വാരവും ഹൗസ് ഫുൾ ഷോകളുമായി ചിത്രം

By Web Team  |  First Published Nov 18, 2024, 1:18 PM IST

ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.


ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ മുറയ്ക്ക് രണ്ടാം വാരവും ഹൗസ് ഫുൾ ഷോകൾ. ഒപ്പം സീറ്റുകൾ ഫാസ്റ്റ് ഫില്ലിം​ഗ് ആണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുന്ന മുറ സംവിധാനം ചെയ്തത് മുസ്തഫയാണ്. സുരേഷ്ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്. 

മുറയുടെ താരങ്ങളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ വിജയം കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോടൊപ്പം കൊച്ചിയിൽ ആഘോഷിച്ചു. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളുമാണ് മുറക്ക് ലഭിക്കുന്നത്.

Latest Videos

നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. നവംബർ 8ന് ആയിരുന്നു മുറ റിലീസ് ചെയ്തത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'നീ എൻ തങ്കം'; നയൻസിന് വിക്കിയുടെ ആശംസ, പിന്നാലെ മറുപടി

മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

tags
click me!