സാജൻ സൂര്യയും സജിനും അടക്കമുള്ള താരങ്ങളുടെ യഥാര്‍ഥ ജോലികള്‍.
മലയാളത്തിലെ പ്രമുഖ സീരിയല്‍ നായക താരങ്ങള്‍ പ്രേക്ഷകര്‍ക്ക് വീട്ടിലുള്ള ആള്‍ക്കാരെ പോലെ തന്നെ ആണ്. സീരിയലില്‍ കാണുന്നതു പോലെയാണ് ശരിക്കും താരങ്ങളുടെ ജീവിതം എന്ന കരുതുന്ന പ്രേക്ഷകരുണ്ട്. എന്നാല്‍ മിക്ക സീരിയല്‍ നായക താരങ്ങള്‍ക്കും യഥാര്‍ഥ ജീവിതത്തില്‍ മറ്റ് ജോലികളുണ്ട്. ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകൻ സാജൻ സൂര്യ മുതല്‍ കുടുംബവിളക്കില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഡോ. ഷാജു ശാം വരെ അക്കൂട്ടത്തിലുണ്ട്.
പാടാത്ത പൈങ്കിളിയി എന്ന ഹിറ്റ് സീരിയലില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്ന സൂരജ് സണ്‍ യഥാര്‍ഥത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. മിസിസ് ഹിറ്റ‍്‍ലറില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ അരുണ്‍ രാഘവ് സിസ്റ്റം എഞ്ചിനീയറാണ്. പത്തരമാറ്റിലെ വിഷ്‍ണു വി നായര്‍ സീരിയലിനു മുന്നേ ജോലി നോക്കിയിരുന്നത് കേരളത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു. പേളി മാണിയുടെ ഭര്‍ത്താവും സീരിയല്‍ താരവുമായ ശ്രീനിഷ് അരവിന്ദ് വാസൻ ഐ കെയറിലും കൂടെവിടെയിലെ ബിബിൻ ജോസ് ന്യൂസിലാൻഡിലെ പ്രൈവറ്റ് കമ്പനിയിലും ജോലി നോക്കിയവരും കുടുംബവിളക്കിലെ നോബിൻ ജോണി അഡ്വക്കറ്റുമാണ്.
മലയാളികളുടെ പ്രിയപ്പെട്ട ഒരു സീരിയല്‍ താരമാണ് സജിൻ ടി പി. നിലവില്‍ മലയാളത്തിലെ ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ശിവനായിട്ടാണ് സജിൻ ടി പി പ്രേക്ഷകരുടെ പ്രിയം നേടിയത്. മുമ്പ് ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്നു താരം എന്നത് ചിലര്‍ക്കെങ്കിലും കൗതുകമുള്ള കാര്യമായിരിക്കും. നടൻ സജിൻ ടി പി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
ബിസിനസ് പ്രമുഖനും നാല്‍പ്പത്തിയാറുകാരനുമായാണ് ഗീതാഗോവിന്ദം സീരിയലില്‍ നടൻ സാജൻ സൂര്യ എത്തുന്നത്. ഗോവിന്ദ് മാധവ് എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കുന്ന സാജൻ സൂര്യ യഥാര്‍ഥത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ രജിസ്ട്രേഷൻ വകുപ്പിലാണ് സീരിയല്‍ താരമായ സാജൻ സൂര്യയുടെ യഥാര്‍ഥ ജോലി. മറ്റൊരു ഹിറ്റ് മലയാളം ടെലിവിഷൻ സീരിയലായ കുടുംബവിളക്കില്‍ വേഷമിടുന്ന ഷാജു ശാം യഥാര്‍ഥ ജീവിതത്തില്‍ ഒരു ദന്ത ഡോക്ടറാണ്.
undefined
Read More: മറ്റൊരു മോഹൻലാല്‍ മാജിക്, ബറോസിന്റെ വീഡിയോ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക