ലെയ്‍സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു; അവസാന ചിത്രം 'മലൈക്കോട്ടൈ വാലിബന്‍'

By Web Team  |  First Published May 29, 2023, 9:53 AM IST

ചെന്നൈയുമായി ബന്ധപ്പെടുന്ന ഭൂരിഭാഗം മലയാള സിനിമകളുടെയും നിര്‍വ്വഹണം കാര്‍ത്തിക് ആയിരുന്നു


ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇന്നലെയും സജീവമായിരുന്നു കാര്‍ത്തിക്. ഫെഫ്‍ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ അംഗമാണ്. 

കാര്‍ത്തിക്കിന് ആദരാഞ്ജലി നേര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- "ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് ചെന്നൈ കർമ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ  പ്രിയങ്കരനായിരുന്നു. സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ."

Latest Videos

undefined

 

നിര്‍മ്മാതാവ് സി വി സാരഥി കുറിച്ചത് ഇങ്ങനെ- "കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്. ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതമായ പേര്. ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!"

ALSO READ : ഒരു കോടി ക്ലബ്ബില്‍ നിന്ന് 150 കോടി ക്ലബ്ബിലേക്ക്; ബോക്സ് ഓഫീസില്‍ പുതിയ സാധ്യതകള്‍ തേടുന്ന മോളിവുഡ്

click me!