മഹേഷ് ബാബുവിന്റെ മുന്നറിയിപ്പ്.
നടൻ മഹേഷ് ബാബുവിന്റെയും നമ്രതയുടെയും മകള്‍ സിത്താരയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിത്താരയുടെ പേരില്‍ ഒരു വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ട് എന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് എന്നും മഹേഷ് ബാബുവിന്റെ കമ്പനി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലാണ് സിത്താരയുടെ പേരില്‍ ഒരു വ്യാജ അക്കൗണ്ട് ഉള്ളത്. ട്രേഡിംഗ്, ഇൻവെസ്റ്റ്‍മെന്റ് സംബന്ധിച്ച ലിങ്കുകള്‍ വ്യാജ അക്കൗണ്ടില്‍ നിന്ന് അയക്കുകയാണ് എന്നും സംഭവത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വെരിഫൈ ചെയ്‍ത അക്കൗണ്ട് മാത്രമേ വിശ്വസിക്കാവൂ എന്നും മഹേഷ് ബാബുവിന്റെ കമ്പനി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.
മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ഗുണ്ടുര്‍ കാരത്തിന്റെ സ്‍ട്രീമിംഗ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.
undefined
മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു.
മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഒരു ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ചപ്പോള്‍ പാട്ടുകള്‍ ഹിറ്റായിരുന്നു.
Read More: രജനികാന്തിന്റെ ലാല്‍ സലാം ആദ്യ ദിവസം നേടിയത്, ക്ലിക്കായോ സ്റ്റൈല്‍ മന്നന്റെ അതിഥി വേഷം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക