ബാലയ്യയും മഹേഷ് ബാബുവും ഒന്നിച്ച് സിനിമ ഉണ്ടാകുമോ?.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് നന്ദമുരി ബാലകൃഷ്‍ണയും മഹേഷ് ബാബുവും, ബാലയ്യയും മഹേഷ് ബാബും ഒന്നിച്ചൊരു സിനിമയുണ്ടായാല്‍ ആവേശം വിശേഷങ്ങള്‍ക്കപ്പുറമാകും. അങ്ങനെ ഒന്നിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതജ്ഞൻ തമനാണ് സൂചന ടെലിവിഷൻ ഷോയില്‍ പുറത്തുവിട്ടത്.
ബാലയ്യും മഹേഷ് ബാബുവും ഒന്നിച്ചൊരു സിനിമ വൈകാതെ സാധ്യമായേക്കുമെന്നാണ് തമൻ സൂചിപ്പിച്ചത്. ബാലയ്യയും മഹേഷ് ബാബുവും ഒരു സിനിമയില്‍ എത്തിയേക്കും എന്നും അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ടെന്നുമാണ് തമൻ സൂചിപ്പിച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. ഭഗവന്ത് കേസരിയാണ് ബാലയ്യയുടെ ചിത്രമായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
undefined
മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഗുണ്ടുര്‍ കാരമാണ്. നിരവധി ആരാധകരുള്ള ഒരു താരത്തിന്റെ ചിത്രമായതിനാല്‍ ഗുണ്ടുര്‍ കാരം വലിയ ഹൈപ്പോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അത് ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷനില്‍ ആദ്യം പ്രതിഫലിച്ചിരുന്നു. മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഒരു ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ചപ്പോള്‍ പാട്ടുകള്‍ ഹിറ്റായിരുന്നു.
മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. എന്നാല്‍ ഗുണ്ടുര്‍ കാരത്തിന് 172 കോടി മാത്രമാണ് ആഗോളതലത്തില്‍ നേടാൻ കഴിഞ്ഞതെന്നായിരുന്നു കളക്ഷൻ റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക