റോഷന്‍, ഷൈന്‍, ബാലു; ജി മാര്‍ത്താണ്ഡന്‍റെ 'മഹാറാണി' പൂര്‍ത്തിയായി

By Web Team  |  First Published Nov 6, 2022, 10:33 PM IST

പ്രധാന ലൊക്കേഷൻ ചേർത്തലയും പരിസര പ്രദേശങ്ങളുമായിരുന്നു


റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മഹാറാണിയുടെ ചിത്രീകരണം പൂർത്തിയായി. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ,  സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക് എന്ന ചിത്രത്തിൻ്റെ രചന നിര്‍വ്വഹിച്ച രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ എം ബാദുഷയാണ് സഹനിർമ്മാതാവ്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2 ക്യാമറയില്‍ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. മുരുകൻ കാട്ടാക്കടയുടെയും അൻവർ അലിയുടെയും രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ പ്രധാന ലൊക്കേഷൻ ചേർത്തലയും പരിസര പ്രദേശങ്ങളുമായിരുന്നു. 

Latest Videos

ALSO READ : മൂന്നാം ദിനവും അധിക പ്രദര്‍ശനങ്ങള്‍; ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവായി 'കൂമന്‍'

ഛായാഗ്രഹണം ലോകനാഥൻ, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രിയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ് ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ, പി ആർ ഒ- പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ, സ്റ്റിൽസ് അജി മസ്കറ്റ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

click me!