സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന 'കുമ്മാട്ടിക്കളി' ചിത്രീകരണം തുടങ്ങി

By Web Team  |  First Published Mar 29, 2023, 4:26 PM IST

വിൻസെന്റെ സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം.


സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന 'കുമ്മാട്ടിക്കളി' ചിത്രീകരണം ആരംഭിച്ചു. വിൻസെന്റെ സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമ്മാട്ടിക്കള്ളി'. 'അമരം' എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് 'കുമ്മാട്ടിക്കളി'. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം 'അമര'ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുന്നത്.

ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാക്സണ്‍ വിജയ്‍യാണ് സംഗീത സംവിധാനം. വെങ്കിടേഷ് വിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

Latest Videos

സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മാണം. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടനം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അമൃത മോഹനാണ്. ആലപ്പുഴ, നീണ്ടകര എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നത് ആലപ്പുഴ സാന്ത്വൻ സ്‍പെഷ്വല്‍ സ്‍കൂളിലാണ്. ആര്‍ബി ചൗധരി, ലിസ്റ്റിൻ സ്റ്റീഫൻ, ആല്‍വിൻ ആന്റണി ആന്റണി, എവര്‍ഷൈൻ മണി, സംവിധായകൻ വിൻസെന്റ് സെല്‍വ, സുധീഷ് ശങ്കര്‍, ഡിസ്ട്രിബ്യൂട്ടര്‍ സുജിത് നായര്‍, മാധവ് സുരേഷ്,  ലെനി എന്നിവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ പങ്കെടുത്തു. നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണ് ആദ്യ ക്ലാപ്പടിച്ചത്. ചിമ്പു, വിജയ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വില്‍സെന്റ് സെല്‍വ. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ മാധവ് സുരേഷ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. ഇതിനകം മലയാള സിനിമയില്‍ സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുല്‍ സുരേഷ് സ്വന്തം സ്ഥാനം ഉറപ്പിച്ചിട്ടിട്ടുണ്ട്. 'മുദ്ദുഗൗ' എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് വെള്ളിത്തിരയുടെ ഭാഗമായത്.

Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്

click me!