ചിത്രം റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ ഒടിടിയിൽ എത്താൻ ഒരുങ്ങുന്നത്.
സമീപകാലത്ത് യുവ താരനിരകൾ അണിനിരന്ന സിനിമയാണ് 'കൊറോണ ധവാൻ'. ലുക്‍മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവരെ നായന്മാരാക്കി സി സി നിതിൻ ആണ് ചിത്രം സംവിധാനം ചെയ്തത്. കൊറോണക്കാലത്തെ 'കുടിയന്മാരുടെ'കഥ പറഞ്ഞ ചിത്രം ഓഗസ്റ്റ് നാലിന് റിലീസ് ചെയ്ത ചിത്രമിതാ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.
സൈന പ്ലേയിലൂടെ ആണ് കൊറോണ ധവാന്റെ ഒടിടി സ്ട്രീമിംഗ് നടക്കുക. ഒക്ടോബർ 20ന് സ്ട്രീമിംഗ് തുടങ്ങും എന്നാണ് വിവരം. ഇക്കാര്യം വൈകാതെ തന്നെ സൈന പ്ലേ പുറത്തുവിടും. ചിത്രം റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ ഒടിടിയിൽ എത്താൻ ഒരുങ്ങുന്നത്. പൊതുവിൽ സിനിമ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ഒടിടി റിലീസിന് എത്തുകയാണ് പതിവ്.
ആശങ്കയോടെ ലോകമെമ്പാടുമുള്ള ജനത ഉറ്റുനോക്കിയിരുന്ന കൊറോണക്കാലത്തിലെ ചില ചിരി മുഹൂർത്തങ്ങൾ ആണ് കൊറോണ ധവാന്റെ പ്രമേയം. തിയറ്ററിൽ ചിരിവിരുന്ന് സമ്മാനിച്ച ചിത്രം ഒടിടിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ ഇപ്പോൾ.
ജോണി ആന്റണി, ഇര്‍ഷാദ്, ധര്‍മജൻ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്‍, ഹരീഷ് പെങ്ങൻ, ശ്രുതി ജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ മറ്റ് അഭിനേതാക്കൾ. സുജൈ മോഹൻരാജ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. ജനീഷ് ജയനന്ദൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് റിജോ ജോസഫ് ആയിരുന്നു. 'കൊറോണ ജവാൻ', എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്. പിന്നീട് സെൻസർ ബോർഡ് നിർദ്ദേശപ്രകാരം 'കൊറോണ ധവാൻ' എന്നാക്കി മാറ്റുക ആയിരുന്നു.
ജയിലറിൽ വിനായകൻ, 'തലൈവർ 170'ൽ ഫഹദ് വില്ലനോ ? മലയാളിത്തിളക്കത്തിലെ രജനികാന്ത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..