റിലീസ് ദിവസം ഒരു കോടി പോലും ഇല്ലാത്ത ചിത്രം, 13 നാള്‍ 3.25 കോടി; വിസ്മയ ചിത്രം ഒടിടിയില്‍ എവിടെ !

By Web TeamFirst Published Oct 3, 2024, 12:01 PM IST
Highlights

ജാതീയതയും മനുഷ്യരുടെ ഈഗോയുമൊക്കെ കഥപറച്ചിലില്‍ കടന്നുവരുന്നുണ്ട്. അതേസമയം മികച്ച എന്‍റര്‍ടെയ്‍നറുമാണ് ചിത്രം.

ചെന്നൈ:  തമിഴില്‍ വിസ്മയം തീര്‍ക്കുകയാണ് ലബ്ബര്‍ പന്ത് (റബ്ബര്‍ പന്ത്) എന്ന ചിത്രം. മിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ആട്ടക്കത്തി ദിനേശ്, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു സ്പോര്‍ട്സ് ഡ്രാമ എന്ന ജോണറില്‍ മാത്രം ഒതുങ്ങുന്നില്ല. 

ജാതീയതയും മനുഷ്യരുടെ ഈഗോയുമൊക്കെ കഥപറച്ചിലില്‍ കടന്നുവരുന്നുണ്ട്. അതേസമയം മികച്ച എന്‍റര്‍ടെയ്‍നറുമാണ് ചിത്രം. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും എ വെങ്കടേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Latest Videos

 പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 75 ലക്ഷം (നെറ്റ് കളക്ഷന്‍) മാത്രമായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം എത്തിയതിനാല്‍ രണ്ടാം ദിനം അത് ഇരട്ടിയായി വര്‍ധിച്ചു.  അവധി ദിനമായ ഒക്ടോബര്‍ 2ന് ചിത്രം അതിന്‍റെ 13മത്തെ ദിവസത്തില്‍ എത്തുമ്പോള്‍ നേടിയത്  3.25 കോടി രൂപയാണ്. 

സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ 13 ദിവസം പിന്നിട്ടിരിക്കുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍  21.35 കോടിയാണ്. ഇതിനാല്‍ തന്നെ അഞ്ച് കോടിയില്‍ എടുത്ത ചിത്രം ഇതിനകം ബ്രേക്ക്ഈവണ്‍ ആയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

ഇതിനൊപ്പം തന്നെ ചിത്രത്തിന്‍റെ ഒടിടി അപ്ഡേറ്റും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിവരം അനുസരിച്ച്  ലബ്ബര്‍ പന്ത്  ദീപാവലി സമയത്ത് ഒക്ടോബർ അവസാനത്തോടെ ഡിസ്നി + ഹോട്ട്സ്റ്റാറില്‍  റിലീസ് ചെയ്യും. ലബ്ബര്‍ പന്തിന്‍റെ ഒടിടി  റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു. ചിത്രം തമിഴിൽ മാത്രമല്ല, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ലഭിച്ചേക്കും. 

അവസാന ചിത്രത്തില്‍ നായിക കിടിലന്‍ ആകണമല്ലോ?: ദളപതി 69 വിജയ്‍ക്ക് നായികയായി !

ലോക പരാജയമായ ഇന്ത്യന്‍ 2വിന് ശേഷം ഇന്ത്യന്‍ 3 ഇറക്കാന്‍ അറ്റക്കൈ പ്രയോഗത്തിന് അണിയറക്കാര്‍ !

click me!