ലിയോ ഷൂട്ടിംഗ് തുടങ്ങും മുന്‍പേ കൈയ്യിലടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു വിജയ്; ലോകേഷിന്‍റെ വെളിപ്പെടുത്തല്‍.!

By Web Team  |  First Published Oct 17, 2023, 11:27 AM IST

കുറേക്കാലാമായി വിജയ് രാത്രി ഷൂട്ടിംഗ് നടത്താറില്ല. അല്ലെങ്കില്‍ നേരത്തെ രാത്രി ഡേറ്റ് ആവശ്യപ്പെടണം. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ദളപതി സെറ്റില്‍ ഉണ്ടാകുക ഇത് ഇപ്പോള്‍ തമിഴ് സിനിമയിലെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.


ചെന്നൈ:ലിയോ സിനിമ റിലീസ് ആകുവാന്‍ രണ്ട് രണ്ട് ദിവസങ്ങളാണ് അവശേഷിക്കുന്നത്. ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ് വിജയ് നായകനാകുന്ന ലിയോയ്ക്ക് ലഭിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ വലിയ ആവേശം തന്നെയാണ് ചിത്രം പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത്. 

ചിത്രത്തിന്‍റെ പ്രമോഷനിലാണ് ഇപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ്. തമിഴിലെ വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയാണ് ലോകേഷ് അത്തരത്തില്‍ കഴിഞ്ഞ ദിവസം തമിഴിലെ സിനിമ ജേര്‍ണലിസ്റ്റ് ജെ.ബിസ്മിക്ക് ലോകേഷ് അഭിമുഖം നല്‍കിയിരുന്നു. ഷൂട്ടിംഗ് വിശേഷങ്ങള്‍‌ പറയുന്നതിനിടെയാണ് ലിയോ ഷൂട്ടിംഗ് തുടങ്ങും മുന്‍പേ കൈയ്യിലടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു വിജയ് എന്ന കാര്യം ലോകേഷ് പറഞ്ഞത്. 

Latest Videos

കുറേക്കാലാമായി വിജയ് രാത്രി ഷൂട്ടിംഗ് നടത്താറില്ല. അല്ലെങ്കില്‍ നേരത്തെ രാത്രി ഡേറ്റ് ആവശ്യപ്പെടണം. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ദളപതി സെറ്റില്‍ ഉണ്ടാകുക ഇത് ഇപ്പോള്‍ തമിഴ് സിനിമയിലെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് സംബന്ധിച്ചാണ് സിനിമ ജേര്‍ണലിസ്റ്റ് ജെ.ബിസ്മി ചോദിച്ചത്. ലിയോ ഷൂട്ടില്‍ രാത്രി രംഗങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു എന്നതായിരുന്നു ചോദ്യം.

ലോകേഷ് നല്‍കിയ മറുപടി ഇങ്ങനെ, ആദ്യമേ നൂറുദിവസത്തെ ഷൂട്ടില്‍ 15- 20 ദിവസം നൈറ്റ് ഷൂട്ട് ഉണ്ടാകുമെന്ന് വിജയ് അണ്ണനോട് നേരത്തെ പറഞ്ഞു. അദ്ദേഹം എന്നെ കൈയ്യിലടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു. അത് കൂടില്ലെന്ന്. ഈ സിനിമയ്ക്ക് കുറേ നൈറ്റ് സീക്വന്‍സ് ആവശ്യമാണ്. അതിനാലായിരുന്നു അത്. അദ്ദേഹം ദിവസവും ഷൂട്ടിന് ഒരു മണിക്കൂര്‍ മുന്‍പേ എത്തും. അത്തരത്തില്‍ രാത്രി ഷൂട്ടിനും നേരത്തെ റെഡിയായി എത്തിയിരുന്നു - ലോകേഷ് പറഞ്ഞു. 

മാസ്റ്റര്‍ ഷൂട്ടിംഗ് സമയത്ത് വലിയ താരത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നു എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് അവസാനിക്കുമ്പോള്‍ ഞങ്ങള്‍ ഡയറക്ഷന്‍ ടീം അദ്ദേഹത്തെ വിജയണ്ണ എന്നാണ് വിളിക്കാന്‍ തുടങ്ങിയത്. അന്ന് തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ ലിയോയില്‍ എത്തി നില്‍ക്കുന്നത് ലോകേഷ് പറയുന്നു.

ലിയോ ഒക്ടോബര്‍ 19നാണ് റിലീസാകുന്നത്. ലിയോയ്ക്ക് ലഭിക്കുന്ന ഹൈപ്പ് വാനോളമാണ്. പ്രീ ബുക്കിംഗ് ആരംഭിച്ച കേരളം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലെല്ലാം വമ്പന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഓപണിംഗ് ഡേ കളക്ഷനില്‍ റെക്കോര്‍ഡും ഇട്ടുകഴിഞ്ഞു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയിയുടെ നായികയായി തൃഷയാണ് എത്തുന്നത്.

'എന്തൊരു ചങ്കൂറ്റം': ലിയോയുമായി ക്ലാഷ് വച്ച ബാലയ്യചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകള്‍ വൈറല്‍

'കളിയാക്കി':സോനം കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ച യൂട്യൂബര്‍ പെണ്‍കുട്ടിക്ക് വന്‍ സപ്പോര്‍ട്ട്.!

click me!