'വിക്ര'ത്തെ കുറിച്ചുള്ള സംശയത്തിന് മറുപടിയുമായി ലോകേഷ് കനകരാജ് (Vikram).
കമല്‍ഹാസൻ നായകനായ പുതിയ ചിത്രം 'വിക്രം' വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ തന്നെ ചിത്രമായ 'കൈതി'യിലെ കഥാപാത്രങ്ങള്‍ 'വിക്രമി'ലുമുണ്ട്. അത്തരമൊരു കഥാപാത്രം എങ്ങനെ വിക്രമില്‍ എത്തിയെന്ന് സംശയമുന്നയിച്ചിരിക്കുകയാണ് ആരാധകര്‍. 'അൻപ്' എന്ന കഥാപാത്രത്തെ കുറിച്ചുള്ള സംശയത്തിന് ലോകേഷ് കനകരാജ് മറുപടിയും നല്‍കി (Vikram).
അര്‍ജുൻ ദാസിന്റെ കഥാപാത്രം കൈതിയില്‍ മരിച്ചതല്ലേ, പിന്നെ എങ്ങനെ 'വിക്ര'മില്‍ വന്നു എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കൈതിയില്‍ 'അൻപിന്റെ' താടിയെല്ല് മാത്രമാണ് 'നെപ്പോളിയൻ' തകര്‍ക്കുന്ത്. 'വിക്രമി'ല്‍ ആ സ്റ്റിച്ച് പാടുകള്‍ കാണാം. കൂടുതലായി 'കൈതി 2'വില്‍ വെളിപ്പെടുത്താം എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി.
Only Anbu's jaw was broken by Napoleon in , hence the stitch mark in .. this will be explained further in https://t.co/I3GGlWfyJ1
— Lokesh Kanagaraj (@Dir_Lokesh)
കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം. തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന് വലിയ ആരാധകവൃന്ദമുള്ള കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ആദ്യ അഞ്ച് ദിനത്തിലെ കണക്കുകള്‍ എടുത്താല്‍ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡും ഇട്ടിരിക്കുകയാണ് ചിത്രം.
ജൂണ്‍ മൂന്ന് വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ശനിയാഴ്ച 5.05 കോടിയും ഞായറാഴ്ച 5.65 കോടിയും നേടിയ ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ 3.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്താല്‍ 22.29 കോടി. ആദ്യ അഞ്ച് ദിനത്തിലെ കളക്ഷന്‍ എടുത്താല്‍ കേരളത്തില്‍ ഒരു തമിഴ് ചിത്രം ഇതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് ആണിതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു.
ആദ്യ രണ്ട് ദിനങ്ങളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്‍സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍.
Read More : വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി