ലോകേഷ് കനകരാജിന്റെ സംവിധാനത്തിനുള്ള വിജയ് ചിത്രം 'ലിയോ'യുടെ അപ്‍ഡേറ്റ്.
വിജയ്‍യുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ ഐജീൻ സ്റ്റുഡിയോയില്‍ വിജയ് ചിത്രത്തിന്റെ ഡിഐ ജോലികള്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
സെപ്‍തംബര്‍ 30നാണ് ഓഡിയോ ലോഞ്ച്. ദളപതി വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ബാബു ആന്റണി വെളിപ്പെടുത്തിയായി നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ'. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും പ്രേക്ഷകര്‍ക്ക ഉറപ്പു നല്‍കിയിരുന്നുന്നു നടൻ ബാബു ആന്റണി.
DI work started today at IGene studios who has previously done 's Master💥
Post production going on full Swing at each & every departments👌💥
Lokesh planning and Execution 👏👏 pic.twitter.com/dUTIYmJL7D
'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ബോക്സ് ഓഫീസ് റിക്കോര്‍ഡുകള്‍ തിരുത്തും എന്നാണ് പ്രതീക്ഷ.
Read More: മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രം 'ഗുഡുംബ ശങ്കര്‍' റീ റിലീസിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക