വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോയും ആവേശമാകുന്നു.
ലിയോയുടെ ആവേശത്തിന്റെ അലയൊലികളാണ് രാജ്യമെങ്ങും. വിജയ് ആരാധകരുള്ള യുകെയിലും യുഎസിലുമൊക്കെ ചിത്രത്തിന് വൻ വരവേല്‍പ് ലഭിക്കുമെന്ന് ഉറപ്പായി. അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലും വിജയ് ചിത്രം ആവേശത്തിര തീര്‍ക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ബംഗ്ലാദേശിലും ലിയായുടെ റിലീസ് ഉണ്ടാകും.
ബംഗ്ലാദേശി നിരൂപകൻ മോഹിത് ലാലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നേരത്തെ ജയിലര്‍ ബംഗ്ലാദേശില്‍ റിലീസായിരുന്നു. ഇത് ഇപ്പോള്‍ രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമാണ് ബംഗ്ലാദേശില്‍ റിലീസിന് ഒരുങ്ങുന്നത്. എന്തായാലും വിജയ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് ബംഗ്ലാദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
is the First South Indian Film to release in Bangladesh 🧊🔥 pic.twitter.com/26EDn6cpoo
— #LEO OFFICIAL (@TeamLeoOffcl)
ബംഗ്ലാദേശില്‍ നേരത്തെ ഇന്ത്യൻ സിനിമകള്‍ക്കുണ്ടായിരുന്നു വിലക്ക് അടുത്തിടെ പിൻവലിച്ചിരുന്നു. വിലക്ക് പിൻവലിച്ചപ്പോള്‍ ഷാരൂഖിന്റെ പഠാനായിരുന്നു ആദ്യം ബംഗ്ലാദേശില്‍ റിലീസ് ചെയ്‍തത്. 1971 മുതല്‍ക്കായിരുന്നു ഇന്ത്യൻ സിനിമകള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് പിൻവലിച്ചത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സിനിമ പ്രേമികള്‍ വലിയ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.
ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്നു എന്നതാണ് ലിയോ എന്ന ചിത്രത്തിന്റെ വലിയ പ്രത്യേകത. മാസ്റ്റര്‍ എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജിനൊപ്പം വിജയ് എത്തുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് ആരാധകര്‍. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യുടെ നായികയായി എത്തുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, മനോബാല, മാത്യു, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, അര്‍ജുൻ, പ്രിയ ആനന്ദ്, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, ജാഫര്‍ സാദ്ദിഖ്, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സഞ്‍ജയ് ദത്ത് തുടങ്ങി ഒട്ടേറെ വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.
Read More: രജനികാന്തിനൊപ്പം ഫഹദ്, വിജയ്‍ക്കൊപ്പം മറ്റൊരു താരവും മലയാളത്തില്‍ നിന്ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക