എൽസിയുവിന്റെ ഭാവി, ലിയോ 2 വന്നാല്‍ ഇതായിരിക്കും പേര്': വന്‍ സൂചന നല്‍കി സംവിധായകന്‍ ലോകേഷ്

By Web Team  |  First Published Oct 13, 2024, 5:03 PM IST

ലിയോയിലെ പിഴവുകൾ സമ്മതിച്ച ലോകേഷ് കനകരാജ്, ലിയോ 2ന്‍റെ പേരും എൽസിയുവിന്റെ അടുത്ത ചിത്രം എല്ലാ കഥാപാത്രങ്ങളെയും ഒന്നിപ്പിക്കുന്നതായിരിക്കുമെന്നും വെളിപ്പെടുത്തി.


ചെന്നൈ:  കൂലി എന്ന രജനികാന്ത് ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. എന്നാല്‍ ചിത്രം ഇപ്പോള്‍ രജനികാന്തിന്‍റെ ചികില്‍സ സംബന്ധിയായി ഷെഡ്യൂള്‍ ബ്രേക്കിലാണ്. അതിനിടയില്‍ തന്‍റെ സിനിമാറ്റിക് യൂണിവേഴ്സായ എല്‍സിയുവിലെ അടുത്ത ചിത്രം സംബന്ധിച്ച് സൂചന നല്‍കുകയാണ് നീലം സോഷ്യലിന് വേണ്ടി നടത്തിയ മാസ്റ്റര്‍ ക്ലാസില്‍ ലോകേഷ് കനകരാജ്. 

ലിയോ എന്ന ചിത്രത്തില്‍ സംഭവിച്ച പിഴവുകള്‍ പറഞ്ഞ ലോകേഷ്. അതിലെ ഫ്ലാഷ്ബാക്ക് കുറച്ചുകൂടി സമയം എടുത്ത് ചെയ്യേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. താന്‍ ഗെയിം ഓഫ് ത്രോണിലെ റെഡ് വെഡ്ഡിംഗ് പോലെ ഒരു എപ്പിസോഡാണ് ഉദ്ദേശിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ല. ഒടുവില്‍ അതില്‍ പാട്ടും ഇന്‍ട്രോ ഫൈറ്റും അടക്കം വയ്ക്കേണ്ടി വന്നു.

Latest Videos

undefined

അതേ സമയം ലിയോ രണ്ടാം ഭാഗം വന്നാല്‍ അതിന് 'പാര്‍ത്ഥിപന്‍' എന്നായിരിക്കും പേര് എന്നും ലോകേഷ് വെളിപ്പെടുത്തി. വിക്രം എന്ന ചിത്രത്തില്‍ റോളക്സ് എന്ന വില്ലനെ അവസാനം കൊണ്ടുവന്നത് ചിത്രം ഹൈ യായി അവസാനിപ്പിക്കണം എന്നതിനാലാണ്. ആ സമയത്ത് യൂണിവേഴ്സ്, ക്രോസ് ഓവര്‍ എന്നതൊന്നും ചിന്തിച്ചിരുന്നില്ല.

കൈതി 2, വിക്രം 2, റോളക്‌സിന് വേണ്ടി ഒരു സ്റ്റാൻഡ്‌ലോൺ സിനിമ എല്ലാം ചെയ്യാനുള്ള അവസരം ഇപ്പോഴുണ്ട്. എന്നാല്‍ അടുത്ത എല്‍സിയു പടം എല്ലാ എല്‍സിയു കഥാപാത്രങ്ങളെയും ഒന്നിപ്പിക്കുന്നതായിരിക്കും.

കൂടാതെ, 70 വർഷത്തിലേറെയായി ഹോളിവുഡിൽ നിലനിൽക്കുന്ന ഒരു ആശയമാണ് സിനിമാറ്റിക് യൂണിവേഴ്സ് എന്നത്. ഇവിടെ താരതമ്യേന വളരെ പുതിയതാണ്. ഇവിടെ എല്‍സിയു ഉണ്ട്, പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ട്, പിന്നെ കോപ്പ് യൂണിവേഴ്സുണ്ട്. പക്ഷെ ഇവയെല്ലാം പുതിയതാണ്.

എന്‍റെ സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ച് പറയുകയാണെങ്കില്‍ നാല് വ്യത്യസ്ത പ്രൊഡക്ഷൻ ഹൗസുകൾക്ക് വേണ്ടിയാണ് ഞാൻ എല്‍സിയു സിനിമകൾ നിർമ്മിച്ചത്. അതിനാല്‍ ഇവ ഒന്നിപ്പിക്കാന്‍ പല കഥാപാത്രങ്ങളുടെ കാര്യത്തിലും തീം മ്യൂസിക്ക് കാര്യത്തിലുമൊക്കെ കുറേ അനുമതികള്‍ വാങ്ങണം. ഓരോ നിര്‍മ്മാതാക്കളും വ്യത്യസ്തരായതിനാൽ ഇത് വളരെ എളുപ്പമല്ല. ഇപ്പോളും ഈ യൂണിവേഴ്സ് ട്രയല്‍ ആന്‍റ് എറര്‍ ഘട്ടത്തിലാണ്. മറ്റ് സിനിമകളിൽ നിന്ന് ക്രോസ്ഓവറുകൾ ഉപയോഗിച്ച് കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നത്  ട്രയൽ കുറയ്ക്കുകയും കൂടുതൽ എറര്‍ ഉണ്ടാക്കുകയും ചെയ്തെക്കാം. 

എല്‍സിയുവില്‍ വരാനിരിക്കുന്ന നാലാമത്തെ സിനിമ എല്‍സിയുവിന്‍റെ അടിത്തറയായിരിക്കും. പുതുമയുള്ള അടിയുറച്ച ഒരു ഘടന എല്‍സിയുവിന് നല്‍കാന്‍ കഴിയും എന്നാണ് പ്രതീക്ഷ ലോകേഷ് പറഞ്ഞു. 

'ഓവിയ ലീക്ക്ഡ്' സോഷ്യല്‍ മീഡിയ ട്രെന്‍റിംഗ്: പിന്നാലെ 'ദുരൂഹത' നിലനിര്‍ത്തി നടിയുടെ വൈറലായ പ്രതികരണം !

ബീച്ചിൽ റൊമാന്‍റിക്കായി യുവയും മൃദുലയും; വൈറലായി ചിത്രങ്ങൾ

click me!