വലിയ സര്‍പ്രൈസ് നല്‍കാന്‍ ലോകേഷ്: വീണ്ടും ചോരകളിയോ.?

By Web Team  |  First Published Nov 29, 2023, 9:24 AM IST

പുതുതായി ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് ലോകേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 


ചെന്നൈ: തമിഴ് സിനിമയില്‍ ലോകേഷ് കനകരാജിനോളം വിജയശരാശരിയുള്ള സംവിധായകര്‍ ഉണ്ടോയെന്ന് അറിയില്ല. സംവിധാനം ചെയ്ത അഞ്ചില്‍ അഞ്ച് ചിത്രങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാക്കിയ സംവിധായകനാണ് അദ്ദേഹം. ഇപ്പോഴിതാ സംവിധാനത്തില്‍ നിന്ന് സിനിമയിലെ മറ്റൊരു മേഖലയിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. സിനിമാ നിര്‍മ്മാണമാണ് അത്.

പുതുതായി ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് ലോകേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജി സ്ക്വാഡ് എന്നാണ് കമ്പനിയുടെ പേര്. ഇപ്പോഴിതാ ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യത്തെ സിനിമ പ്രഖ്യാപിക്കുന്നു. ഈ ചിത്രവും പതിവ് ലോകേഷ് രീതിയില്‍ വയലന്‍സ് പടം ആയിരിക്കും എന്നാണ് സൂചന. 

Latest Videos

വിജയ് ബി കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പേരും വിവരങ്ങളും ബുധനാഴ്ച ( നവംബര്‍ 29) വൈകീട്ട് 6ന് പുറത്തുവിടും. ചോരപ്പാടുകളിലൂടെ ചിലര്‍ നടന്നു പോകുന്നതാണ് പോസ്റ്ററില്‍ കാണിക്കുന്നത്. എന്തായാലും ചിത്രത്തിന്‍റെ തീം എന്താണ് എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. 

അതേ സമയം തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പ്രഖ്യാപിച്ച് വളരെ വൈകാരികമായ കുറിപ്പ് ലോകേഷ് കഴി‌ഞ്ഞ ദിവസം പങ്കിട്ടിരുന്നു.  "അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തതിന് ശേഷം ജി സ്ക്വാഡ് എന്ന എന്‍റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഞാന്‍. കഥപറച്ചിലിന്‍റെയും വിനോദത്തിന്‍റെയും ഭൂമിക പുനര്‍നിര്‍വചിക്കുകയാണ് ലക്ഷ്യം. ആദ്യത്തെ കുറച്ച് പ്രൊഡക്ഷനുകള്‍ എന്‍റെ അടുത്ത സുഹൃത്തുക്കളുടെയും അസിസ്റ്റന്‍റുമാരുടെയും ആയിരിക്കും. എനിക്ക് നാളിതുവരെ നല്‍കിയ പിന്തുണ ആ ചിത്രങ്ങള്‍ക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്‍റെ അപ്ഡേറ്റ് വൈകാതെ ഉണ്ടാവും", ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

വിജയ് നായകനായ ലിയോ ആണ് ലോകേഷിന്‍റെ സലംവിധാനത്തില്‍ അവസാനം എത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. വിജയ് ആണ് നായകനെന്നതും അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വരുമോ എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചു ചിത്രം. ഷാരൂഖ് ഖാന്‍ ചിത്രങ്ങളെപ്പോലും മറികടന്ന് ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ലിയോ നേടിയത്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റുമാണ് ചിത്രം.

രണ്‍ബീര്‍ രശ്മിക 'ചൂടന്‍ രംഗത്തിന്‍റെ' സമയം കുറയ്ക്കണം; ആനിമല്‍ അണിയറക്കാരോട് സെന്‍സര്‍ ബോര്‍ഡ്

"കാന്താര: ചാപ്റ്റർ 1" ട്രെന്‍റിംഗ് നമ്പര്‍ വണ്ണായി ഫസ്റ്റ്ലുക്ക് ടീസര്‍.!

click me!