രജനികാന്ത് ചിത്രത്തില്‍ നിന്നും ലോകേഷ് പിന്‍മാറിയോ? കോളിവുഡില്‍ തീപ്പൊരി ചര്‍ച്ച.!

By Web Team  |  First Published Sep 11, 2023, 10:02 AM IST

രജനിയുടെ അവസാന ചിത്രമായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ ചില അഭ്യൂഹങ്ങള്‍ പ്രകാരം ചിത്രത്തില്‍ നിന്നും ലോകേഷ് പിന്‍മാറിയെന്ന വാര്‍ത്ത കോളിവുഡില്‍ പരക്കുകയാണ്.
 


ചെന്നൈ: അടുത്തകാലത്ത് യുവ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് ഹിറ്റുകള്‍ സൃഷ്ടിക്കുക എന്നത് എല്ലാം ചലച്ചിത്ര മേഖലകളിലും കാണുന്ന രീതിയാണ് ലോകേഷ് കനകരാജ് കമല്‍ഹാസന് വേണ്ടി വിക്രം ഹിറ്റാക്കി. രജനിയെ വച്ച് കാര്‍ത്തിക് സുബ്ബരാജ് പേട്ടയും, നെല്‍സണ്‍ ജയിലറും ഹിറ്റാക്കി ഇത് തമിഴിലെ ഉദാഹരണങ്ങള്‍. അതിനാല്‍ തന്നെ പ്രതിഭകളായ യുവ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഇപ്പോള്‍ സൂപ്പര്‍താരങ്ങള്‍ മടിക്കുന്നില്ല. രജനികാന്തിന്‍റെ അടുത്ത ചിത്രം തലൈവര്‍ 170 ജയ് ഭീം സംവിധായകന്‍ ടിജെ ജ്ഞാനവേലുമായി ചേര്‍ന്നാണ്. 

എന്നാല്‍ കോളിവുഡ് ഏറെ ആവേശത്തോടെ കേട്ട വാര്‍ത്ത ലോകേഷ് കനകരാജ് രജനികാന്ത് ചിത്രത്തെക്കുറിച്ചാണ്. ലൈക്ക നിര്‍മ്മിക്കുന്ന   തലൈവര്‍ 170ന് ശേഷം ഈ ചിത്രം സംഭവിക്കും എന്നാണ് പൊതുവില്‍ കരുതിപോന്നത്. രജനിയുടെ അവസാന ചിത്രമായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ ചില അഭ്യൂഹങ്ങള്‍ പ്രകാരം ചിത്രത്തില്‍ നിന്നും ലോകേഷ് പിന്‍മാറിയെന്ന വാര്‍ത്ത കോളിവുഡില്‍ പരക്കുകയാണ്.

Latest Videos

ഇപ്പോഴും പൂര്‍ണ്ണമായും പ്രൊജക്ടിലേക്ക് എത്താത്ത ചിത്രമാണ് തലൈവര്‍ 171. നിര്‍മ്മാതാവ് ആരാണെന്ന് തീരുമാനം ആയിരുന്നില്ല. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസിന് ചിത്രം നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും രജനിക്ക് അതില്‍ താല്‍പ്പര്യം ഇല്ലെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. സണ്‍ പിക്ചേര്‍സിനോട് ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുക്കണമെന്ന് രജനി പറഞ്ഞതായി വാര്‍ത്തകളും വന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണമൊന്നും വന്നില്ല.

അതിനിടെയാണ് പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതേ സമയം ജയിലറിലെ മുത്തുവേല്‍ പാണ്ഡ്യനുമായി സാമ്യമുള്ള ഒരു വേഷമാണ് രജനിക്കായി ലോകേഷ് ആലോചിച്ചത് എന്നാണ് വിവരം. ജയിലര്‍ വന്‍ ഹിറ്റായതോടെ ഈ കഥാപാത്രം ആവര്‍ത്തനമായേക്കും എന്നതിനാല്‍ ലോകേഷ് പിന്‍മാറി എന്നാണ് ചില തമിഴ് സിനിമ സൈറ്റുകള്‍ പറയുന്നത്. അതേ സമയം വിജയ് ഫാന്‍സ് ഈ വാര്‍ത്തയെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. അടുത്തിടെ രജനി വിജയ് ഫാന്‍സിന് ഇടയിലുണ്ടായ സൂപ്പര്‍താര തര്‍ക്കമാണ് ഇതിന് കാരണം. മാത്രവുമല്ല വിജയിയുടെ പുതിയ ചിത്രം ലിയോ സംവിധാനം ചെയ്യുന്നത്  ലോകേഷാണ്.

Do NOT believe in any rumours spread by agenda group regarding drop.

||||| pic.twitter.com/zjXT1F2vxG

— Manobala Vijayabalan (@ManobalaV)

എന്നാല്‍ ഈ വാര്‍ത്തയെ തള്ളി ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രത്യേക അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം  തലൈവര്‍ 171 ലോകേഷ് ഉപേക്ഷിച്ചതായി പ്രചരിപ്പിക്കുന്നുണ്ട്. അത് വിശ്വസിക്കരുത്. ഇദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു. ഈ പോസ്റ്റിന് അടിയില്‍ രജനി ആരാധകര്‍ ഇതില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.  അതേ സമയം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വരാത്ത ചിത്രത്തിന്‍റെ പേരില്‍ ഉയരുന്ന അഭ്യൂഹത്തിന് എത്ര പ്രസക്തിയുണ്ടെന്നതും കോളിവുഡില്‍ ചര്‍ച്ചയാകുന്നുണ്ട്. അധികം വൈകാതെ ഒരു സ്ഥിരീകരണം ഉണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 

'മഹാരാജ' അമ്പതാമത്തെ ചിത്രവുമായി വിജയ് സേതുപതി; കിടിലന്‍ ഫസ്റ്റ്ലുക്ക് പുറത്ത്

ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു

Asianet News Live
 

click me!