ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍; 'എൽഎൽബി' റിലീസ് തീയതി പ്രഖ്യാപിച്ചു

By Web Team  |  First Published Dec 29, 2023, 10:20 PM IST

ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ പേര്


ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 19 ന് ചിത്രം പ്രദർശനത്തിനെത്തും. 

റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്,
സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ബിജിബാൽ, കൈലാസ് എന്നിവർ സംഗീതം പകരുന്നു.

Latest Videos

undefined

എഡിറ്റർ അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനുമോൾ സിദ്ദിഖ്, കല സുജിത് രാഘവ്, മേക്കപ്പ് സജി കാട്ടാക്കട, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ, ജംനാസ് മുഹമ്മദ്, ആക്ഷൻ ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി എം ഷെറീഫ്, ഇംതിയാസ്, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, പി ആർ ഒ- എ എസ്  ദിനേശ്.

ALSO READ : 'ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു'; പോകാതിരുന്നതിന് കാരണം പറഞ്ഞ് ആദില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!