LLB Movie : 'എല്‍എല്‍ബി'- ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സില്‍ ശ്രീനാഥ് ഭാസി

By Web Team  |  First Published May 5, 2022, 3:32 PM IST

ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരും


നവാഗതനായ എം എം സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് എല്‍എല്‍ബി. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് എന്നതിന്‍റെ ചുരുക്കെഴുത്തായാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ, സീമ ജി നായർ, കാർത്തിക സുരേഷ്, നാദിര മെഹ്‌റിൻ തുടങ്ങിയവരും അഭിനയിക്കുന്നു. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അതുൽ വിജയ്, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു മോൾ, സിദ്ധിഖ്, കലാസംവിധാനം സുജിത് രാഘവ്, ഗാനരചന സന്തോഷ് വർമ്മ, മേക്കപ്പ് സജി കാട്ടാക്കട, വസ്ത്രാലങ്കാരം അരവിന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ എ എസ് ദിനേശ്.

Latest Videos

undefined

 

റിലീസിനു മുന്‍പേ 100 കോടി ക്ലബ്ബില്‍! ഒടിടി റൈറ്റ്സില്‍ വന്‍ നേട്ടവുമായി 'വിക്രം'

കമല്‍ ഹാസന്‍ (Kamal Haasan), ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള തമിഴ് ചിത്രമാണ് വിക്രം (Vikram Movie). ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. കമല്‍ ഹാസനൊപ്പം സിനിമ ചെയ്യാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകേഷ് കഴിഞ്ഞ ദിവസം ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. തന്റെ ജീവിതത്തിലെ 36 വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള സിനിമയെന്നാണ് കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് കുറിച്ചത്. ലോകേഷിന്റെ സംവിധാന മികവിനെ കമൽഹാസൻ അഭിനന്ദിക്കുകയും ചെയ്‍തിരുന്നു. നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഓഡിയോ ലോഞ്ച് മേയ് 15ന് ആണ് നടക്കുന്നത്.

click me!