ഈ ചിത്രത്തിലെ ഗ്രാഫിക്സ് ഒരു ഓഡിനറി ഗ്രാഫിക്സ് അല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഡിസ്നിയുടെ ഗ്രാഫിക്സുമായി പലരും താരതമ്യം ചെയ്യപ്പെടുന്ന ഈ രംഗങ്ങള്‍ എഐ വഴിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൊച്ചി: ലിറ്റിൽ ഹാർട്സ് എന്ന് ചലച്ചിത്രം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടി തീയറ്ററില്‍ മുന്നേറുകയാണ്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് 'ലിറ്റിൽ ഹാർട്സ്'. കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഷെയ്ൻ നിഗം ചിത്രം മങ്ങലേൽപ്പിച്ചില്ല എന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ചിത്രം എന്നാണ് തീയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ തുടക്കത്തിൽ ഉൾപ്പെടുത്തിയ കഥ സന്ദർഭം പൂർണ്ണമായും ആനിമേഷനിലാണ്. എന്നാൽ ഈ ഭാഗത്തെ ആനിമേഷൻ ഓഡിനറിയല്ലെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത്. . ഡിസ്നിയുടെ ഗ്രാഫിക്സുമായി പലരും താരതമ്യം ചെയ്യപ്പെടുന്ന ഈ രംഗങ്ങള്‍ എഐ വഴിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു എഐ ജനറേറ്റഡ് ഗ്രാഫിക്സ് രംഗങ്ങള്‍ ഒരു ചിത്രത്തില്‍ ഉപയോഗിക്കുന്നത്. എഡിറ്ററായ ലിബിന്‍ ബാഹുലേയനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഈ രംഗത്തെയും പിന്നിലെ സൃഷ്ടാവായ ലിബിനെയും പരിചയപ്പെടുത്തി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ലിറ്റിൽ ഹാർട്സ് ജൂൺ 7നാണ് തിയറ്ററുകളിൽ എത്തിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്.
കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം "നല്ല നിലാവുള്ള രാത്രി".
മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും" ലിറ്റിൽ ഹാർട്സ്" ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.
അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.
ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, അസോസിയേറ്റ് ഡയറക്ടർ മൻസൂർ റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഗുരുവായൂര്‍ അമ്പലനടയില്‍ ഇതുവരെ കണ്ടത് അരക്കോടി ആളുകള്‍; കണക്ക് പുറത്ത്
കാണുമ്പോൾ പൊരിഞ്ഞ അടി പോലെ, പക്ഷെ അങ്ങനെയല്ല ഈ താര ദമ്പതികള്‍; ഫോട്ടോഷൂട്ട് വൈറല്‍