ലിസ്റ്റിൻ സ്റ്റീഫന്റെ 'ബേബി ഗേളി'ന് ആരംഭം; തിരക്കഥ ബോബി-സഞ്ജയ്, സംവിധാനം അരുൺ വർമ

സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രം. 

listin stephen new production movie baby girl shooting Started

ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുക്കുന്ന ചിത്രം 'ബേബി ഗേളി'ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തൈക്കാട് ഗാന്ധി ഭവനിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് തുടക്കം കുറിച്ചു. ജി.സുരേഷ് കുമാർ, എം.രഞ്ജിത്ത്, ബി.രാകേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപുകരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്,അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ , തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരടങ്ങിയ സിനിമാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ "ട്രാഫിക് " ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം ഗരുഡന്‍റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി ബേബി ഗേളിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ.

Latest Videos

ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ("ബേബി ഗേൾ") മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫയസ് സിദ്ദിഖ് ആണ്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അണിയറ പ്രവർത്തകർ പുറത്തുവിടും.

വിഷുവിന് ഇടിച്ചുകേറാൻ 'ആലപ്പുഴ ജിംഖാന'; നസ്‌ലൻ പടത്തിന് യുഎ സർട്ടിഫിക്കറ്റ്, റിലീസ് ഏപ്രിൽ 10

എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ. സംഗീതം - ജേക്സ് ബിജോയ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ -സന്തോഷ് പന്തളം. പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ. എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്. ജയശീലൻ സദാനന്ദൻ. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ. പട്ടാഴി.പ്രൊമോഷൻ കൺസ്ൾട്ടന്റ് വിപിൻ കുമാർ. വി. ഡിജിറ്റൽ പ്രൊമോഷൻസ് ആഷിഫ് അലി. അഡ്വർടൈസ്‌മെന്റ് ബ്രിങ്ഫോർത്ത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!