ഗ്യാങ്സ് ഓഫ് സുകുമാരകുറുപ്പ്: പൊളിറ്റിക്കൽ ട്രോളുമായി പുതിയ വീഡിയോ

By Web Team  |  First Published Sep 8, 2024, 11:21 AM IST

. ശ്രീജിത്ത് രവിയും അബുസലീമും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വീഡിയോയുടെ ഹൈലൈറ്റ്.


കൊച്ചി: വൻ പൊളിറ്റിക്കൽ ട്രോളുമായി ഓണച്ചിത്രം ഗ്യാങ്സ് ഓഫ് സുകുമാരകുറുപ്പ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ് ഈ രംഗം.  സംസ്ഥാന ആഭ്യന്തരവും ടൂറിസവും തമ്മിലുള്ള ബന്ധം എന്ത് എന്നതാണ് ഈ ചെറിയ വീഡിയോയില്‍. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ചിത്രം ഓണത്തിനാണ് റിലീസാകുന്നത്.

സെപ്റ്റംബർ 13ന് ഓണച്ചിത്രമായി തീയറ്ററുകളിലെത്തുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിലെ സ്നീക്ക് പീക്ക് രംഗം വൈറലാകുന്നു. ശ്രീജിത്ത് രവിയും അബുസലീമും  തമ്മിലുള്ള ഈ സീനിൽ സംസ്ഥാനത്തെ ആഭ്യന്തരം - ടൂറിസം വകുപ്പുകൾ തമ്മിലുള്ളബന്ധമാണ് ചർച്ചയാവുന്നത്.

Latest Videos

undefined

 പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു. അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, സൂര്യ കൃഷ്, എബിൻ ബിനോ, ദിനേശ് പണിക്കർ, ഇനിയ, പൂജ മോഹൻരാജ്  എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു. 

സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി ആർ ബാലഗോപാലാണ്. രജീഷ് രാമൻ ചായഗ്രഹണവും സുജിത് സഹദേവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.

'ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളില്ല, കാരണം ഇപ്പോഴാണ് മനസിലായത്': മമ്മൂട്ടിക്ക് ജന്മദിനാശംസയുമായി ദുല്‍ഖര്‍

അജു വർഗീസും ജോണി ആന്‍റണിയും ഒന്നിക്കുന്ന 'സ്വർഗം' ഓഡിയോ ലോഞ്ച് നടന്നു

 

click me!