'അയ്യപ്പനും കോശിയും' റീമേക്കിന് ശ്രമിച്ചു; തമിഴിലെ 'അയ്യപ്പനെയും കോശിയെയും' വെളിപ്പെടുത്തി ലോകേഷ്

By Web Team  |  First Published Oct 15, 2023, 12:31 PM IST

 താന്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒരു റീമേക്ക് സംബന്ധിച്ചാണ് ലോകേഷ് സംസാരിച്ചത്. അത് ഒരു മലയാള ചിത്രമാണ്. അയ്യപ്പനും കോശിയും. 


ചെന്നൈ: തന്‍റെ പുതിയ ചിത്രമായ ലിയോയുടെ പ്രമോഷനിലാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. വിജയ് നായകനാകുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ ലിയോ വിശേഷങ്ങള്‍ മാത്രമല്ല മറ്റ് സിനിമ വിശേഷങ്ങളും ലോകേഷ് പറയുന്നുണ്ട്. അതില്‍ അടുത്ത രജനികാന്തിനോടൊപ്പമുള്ള ചിത്രം മുതല്‍ താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതും, നേരത്തെ ചെയ്യാന്‍ കഴിയാതിരുന്ന പ്രൊജക്ടുകളും ഉണ്ട്. 

അത്തരത്തില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒരു റീമേക്ക് സംബന്ധിച്ചാണ് ലോകേഷ് സംസാരിച്ചത്. അത് ഒരു മലയാള ചിത്രമാണ്. അയ്യപ്പനും കോശിയും. നേരത്തെ വിക്രം സിനിമ പ്രമോഷന്‍ സമയത്തും അയ്യപ്പനും കോശിയും സംബന്ധിച്ച് ലോകേഷ് പ്രതികരിച്ചിരുന്നു. അടുത്തകാലത്ത് തന്നെ ആകര്‍ഷിച്ച മികച്ച തിരക്കഥ എന്നാണ് ലോകേഷ് അത് സംബന്ധിച്ച് പറഞ്ഞത്. ഇപ്പോള്‍ അയ്യപ്പനും കോശിയും സംബന്ധിച്ച് പുതിയ കാര്യമാണ് ലോകേഷ് പറയുന്നത്.

Latest Videos

തനിക്ക് അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത് എന്നും ലോകേഷ് ഒരു അഭിമുഖത്തില്‍ പറയുന്നു. 

2020 ല്‍ റിലീസായ മലയാള ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയാണ് ചിത്രം എഴുതി സംവിധാനം ചെയ്തത്. സച്ചിയുടെ അവസാന ചിത്രവുമായിരുന്നു അയ്യപ്പനും കോശിയും. വിവിധ അവാര്‍ഡുകളും ചിത്രം നേടിയിരുന്നു. അട്ടപ്പാടിയുടെ പാശ്ചത്തലത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനും, കോശി എന്ന റിട്ടേയര്‍ഡ് സൈനികനും തമ്മിലുള്ള ഇഗോ പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

തെലുങ്കില്‍ പവന്‍ കല്ല്യാണും റാണയും പ്രധാന വേഷത്തില്‍ എത്തി ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭീമല നായിക്ക് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ചിത്രം വലിയ പരാജയമായിരുന്നു. 

'കളിയാക്കി':സോനം കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ച യൂട്യൂബര്‍ പെണ്‍കുട്ടിക്ക് വന്‍ സപ്പോര്‍ട്ട്.!

ഷൈന്‍ ടോം ചാക്കോ ഫ്ലൈറ്റുകളെ പറ്റി പറഞ്ഞു, ഇപി വേദി വിട്ടു? - വീഡിയോ വൈറലാകുന്നു.!

Asianet News Live
 

click me!