"Not Everyone's Cup Of Tea" എന്ന് പറഞ്ഞാൽ ഞാൻ ബുദ്ധിയുള്ള ആളും നിങ്ങളൊന്നും ബുദ്ധിയില്ലാത്തവർ എന്നല്ലേ അർത്ഥമെന്ന് ലിജോ ജോസ് ചോദിക്കുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉണർത്തിയ ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്, റിലീസിന് മുൻപ് ലഭിച്ച ഹൈപ്പ് ലഭിച്ചില്ലെന്നാണ് കാണാൻ സാധിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് എമ്പാടും. അതിന് പ്രധാന കാരണമായി എടുത്ത് പറയുന്നത് സിനിമയുടെ കഥ പറയുന്നതിലെ ലാഗ് ആണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഈ ലാഗ് എന്ന് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
വാലിബൻ ഫെരാരി എഞ്ചിൻ വച്ച് ഓടുന്ന സിനിമ അല്ലെന്നും മുത്തശ്ശികഥയുടെ വേഗമേ അതിനുള്ളൂ എന്നും ലിജോ പറയുന്നു. ഇന്ന് നടന്ന പ്രസ് മീറ്റിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമയുടെ വേഗത പോരാ എന്ന് പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും ലിജോ പറയുന്നു.
undefined
"സിനിമയുടെ വേഗത, കഥ പറയുന്ന രീതി, അതെല്ലാം നമ്മൾ കണ്ട് ശീലിച്ച സിനിമകളിലേത് പോലെ ആകണമെന്ന് എന്തിന് ശാഠ്യം പിടിക്കണം. വാലിബൻ എന്ന് പറയുന്നത് ഫെരാരി എഞ്ചിൻ വെച്ച് ഓടുന്ന വണ്ടിയല്ല. മുത്തശ്ശിക്കഥയുടെ മാത്രം വേഗതയുള്ളൊരു സിനിമയാണ്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്ന വലിയ കാഴ്ചകളുണ്ട്. പക്ഷേ അതിന്റെ വേഗത നൂറേ നൂറ് അല്ല. നമ്മുടെ ടീം ഒരു പോലെ മുന്നോട്ട് വച്ച കാര്യവുമാണത്. അതുകൊണ്ട് സിനിമയ്ക്ക് വേഗത പോരാ എന്ന് പറയുന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്", എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.
'അന്ന് യുവനടൻ പിൻമാറി, വീട് വയ്ക്കാനെടുത്ത ലോണും സിനിമയിലേക്ക്, ഒടുവിൽ ആകാശഗംഗ സൂപ്പർ ഹിറ്റ്'
"Not Everyone's Cup Of Tea" എന്ന് പറഞ്ഞാൽ ഞാൻ ബുദ്ധിയുള്ള ആളും നിങ്ങളൊന്നും ബുദ്ധിയില്ലാത്തവർ എന്നല്ലേ അർത്ഥമെന്ന് ലിജോ ജോസ് ചോദിക്കുന്നു. എന്തിനാണ് അത്. എല്ലാ പ്രേക്ഷകരും ഒരുപോലെ ബുദ്ധിയുള്ള ആൾക്കാരാണ്. അവവരുടേതായ രീതിയിൽ സിനിമ കാണാനും ആസ്വദിക്കാനും സാധിക്കുന്നവരാണ് അവർ. it's a very simple story എന്നണ് നമ്മൾ പറയുന്നത് എന്നും ലിജോ ജോസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..