അമേരിക്കയില്‍ ആദ്യമായി ഒരു തമിഴ് ചിത്രത്തിന് ഈ നേട്ടം; ചരിത്രം കുറിക്കാന്‍ ലിയോ

By Web Team  |  First Published Oct 11, 2023, 1:14 PM IST

ഇപ്പോള്‍ ചിത്രത്തിന്‍റെ യുഎസ് റിലീസ് അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അമേരിക്കയില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച സിനിമയുടെ യുഎസ് വിതരണക്കാര്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് അപ്ഡേറ്റ്. 


ചെന്നൈ: തമിഴ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യ മൊത്തം കാത്തിരിക്കുന്ന റിലീസാണ് വിജയ് നായകനാകുന്ന ലിയോ ചിത്രത്തിന്‍റെത്. ലോകേഷ് കനകരാജ് വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് വലിയ ഹൈപ്പാണ് വിജയ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ യുഎസ് റിലീസ് അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അമേരിക്കയില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച സിനിമയുടെ യുഎസ് വിതരണക്കാര്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് അപ്ഡേറ്റ്. യുഎസില്‍ മാത്രം ചിത്രം 999ല്‍ കൂടുതല്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ പറയുന്നത്. അതായത് ആയിരം സെന്‍ററുകളില്‍ ലിയോ യുഎസില്‍ കളിക്കും. തമിഴ് സിനിമയില്‍ ഇത് ആദ്യമാണ് എന്നാണ് വിവരം. നേരത്തെ ലിയോയുചെ പ്രധാന ഷോ ടിക്കറ്റുകള്‍ യുകെയില്‍ അടക്കം ആദ്യമേ വിറ്റുപോയിരുന്നു. 

Latest Videos

ഒക്ടോബര്‍ 19 നാണ് വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ലിയോയുടെ തിയട്രിക്കല്‍ റിലീസ്. അതായത് പൂജ അവധിദിനങ്ങള്‍ ലക്ഷ്യമാക്കിയുള്ള റിലീസ് ആണിത്. 

അതേ സമയം 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു.

യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആക്ഷന് പ്രധാന്യം നല്‍കുന്നതാണ് വിജയ് ചിത്രം ലിയോയെന്ന് നേരത്തെ മലയാളത്തിന്റ പ്രിയ നടൻ ബാബു ആന്റണി വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. തൃഷ നായികയായി എത്തുന്ന വിജയ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, മനോബാല, സാൻഡി മാസ്റ്റര്‍, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

വിജയിയെ കുറ്റം പറയരുത്, അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ്

മൂന്നാറില്‍ ഷൂട്ട് ചെയ്യാനിരുന്ന വിജയിയുടെ ലിയോ, കശ്മീരിലേക്ക് പോയതിന് കാരണം ഇതാണ്.!

 

click me!